Thuna-yenikkeshuve kuravini-yillathaal
തുണയെനിക്കേശുവേ കുറവിനിയില്ലതാല്‍

Lyrics by M E C
574
തുണയെനിക്കേശുവേ കുറവിനിയില്ലതാല്‍ അനുദിനം തന്‍ നിഴലില്‍ മറവില്‍ വസിച്ചിടും ഞാന്‍ അവനെന്‍റെ സങ്കേതവും അവലംബവും കോട്ടയും അവനിയിലാകുലത്തില്‍ അവന്‍ മതിയാശ്രയിപ്പാന്‍- പകയെന്‍റെ കെണികളിലും പകരുന്ന വ്യാധിയിലും പകലിലും രാവിലും താന്‍ പകര്‍ന്നിടും കൃപമഴപോല്‍- ശരണമവന്‍ തരും തന്‍ ചിറകുകളിന്‍ കീഴില്‍ പരിചയും പലകയുമാം പരമനിപ്പാരിടത്തില്‍- വലമിടമായിരങ്ങള്‍ വലിയവര്‍ വീണാലും വലയമായ് നിന്നെന്നെ വല്ലഭന്‍ കാത്തിടുമേ- ആകുലവേളകളില്‍ ആപത്തുനാളുകളില്‍ ആഗതനാമരികില്‍ ആശ്വസിപ്പിച്ചിടുവാന്‍-
574
Thuna-yenikkeshuve kuravini-yillathaal            Anudinam than nizhalin maravil vasichidum njaan Avanente sankethavum avalambavum kottayum Avaniyil-aakulathil avan mathi-yaasrayippaan   Paka-yente kenikalilum pakarunna vyaadhiyilum Pakalilum raavilum thaan pakarnnidum krupa mazha pol   Sharana-mavan tharum than chirakukalin keezhil Parichayum palakayumaam paramani-ppaaridathil   Valamida-maayirangal valiyavar veenaalum Valayamaay ninnenne vallabhan kaathidume   Aakula velakalil aapathu naalukalil Aagathanaa-marikil aashwasippichiduvaan-