577
രീതി: മഴവില്ലും സൂര്യചന്ദ്രനും
എന്നെന്നും പാടി ഞാന്‍ വാഴ്ത്തിടും
എന്‍രക്ഷകനാം യേശുവിനെ
തന്നുടെ നാമത്തെ കീര്‍ത്തിക്കും ഞാന്‍
എന്‍റെ ആയുസ്സിന്‍നാളെല്ലാം
എന്നെത്തന്‍ തങ്കച്ചോരയാല്‍
വീണ്ടെടുത്തെന്തൊരത്ഭുതം
എന്നെ നിത്യവും കാത്തിടും
തന്നുടെ സ്നേഹം ഹാ! വര്‍ണ്ണ്യമോ
കൂരിരുളേറും പാതയില്‍ തന്‍
മുഖത്തിന്‍ശോഭ കാണും ഞാന്‍
ഈ മരുയാത്രയില്‍ ചാരുവാന്‍
കര്‍ത്തനല്ലാതെയിന്നാരുള്ളു
അല്ലലേറിടുമ്പോള്‍ താങ്ങുവാന്‍
നല്ലൊരു കൂട്ടാളി യേശു താന്‍
ഞാന്‍ സദാ തന്നുടെ ചാരത്തു
മേവിടും നാളകലമല്ല
577
Reethi : Mazhavillum sooryachandranum
Ennennum paadi njaan vaazhthidum
En rakshakanaam yeshuvine
Thannude naamathe keerthikkum njaan
Ente aayussil naalellaam
Enne than thanka chorayaal
Veendeduthenthor-atbhutham
Enne nithyavum kaathidum
Thannude sneham ha varnnyamo
Koorirul-erum paathayil than
Mukhathin shobha kaanum njaan
Ee maru yaathrayil chaaruvaan
Karthan-allaathe yinnaarullu
Allal-eridumbol thaanguvaan
Nalloru koottaali yeshu thaan
Njaan sadaa thannude chaarathu
Mevidum naalakalamalla