Enniyaal theernnidumo?
എണ്ണിയാല്‍ തീര്‍ന്നിടുമോ?

Lyrics by M. E. C.
578
എണ്ണിയാല്‍ തീര്‍ന്നിടുമോ? എന്നിലെന്‍ ദൈവം നല്‍കിയ കൃപകള്‍ എണ്ണീലടങ്ങിടുമോ? ലാഭമെന്നുലകസല്ലാപങ്ങളെ ഞാ- നെണ്ണിവന്നൊരു നാള്‍, ചേതമാണവയിന്നു ധനമാ- യേശുവുള്ളതിനാല്‍ മനമേ _ ആസ്തികള്‍ ഭൗതികമേന്മകള്‍ നന്മകള്‍ കീര്‍ത്തിയിവയെക്കാള്‍ ക്രിസ്തുവിന്‍റെ നിന്ദയോര്‍ത്താ- ലെത്രയോ ശ്രേഷ്ഠം! മനമേ _ എന്നില്‍ വെളിപ്പെടും തേജസ്സു നിനച്ചാല്‍ മന്നിലിന്നാളില്‍ വന്നിടുന്ന ഖിന്നതകള്‍ തീരെ നിസ്സാരം മനമേ! _ ഭൂവനമിതില്‍ പല ദുസ്സഹശോധന നേരിടും സഹനശക്തി നല്‍കും ദൈവ- കൃപ മനോഹരമാം മനമേ! _
578
Enniyaal theernnidumo? Ennilen daivam nalkiya krupakal enneeladangidumo? Laabhamennulaka sallaapangale njaa- nenni vannoru naal, chethamaan-avayinnu dhanama- Yeshuvullathinal maname _ Aasthikal bhauthikamenmakal nanmakal Keerthiyivayekkaal Kristhuvinte nindayothaa- lethrayo shreshtam!-maname _ Ennil velippedum thejassu ninachaal Mannilinnaalil vannidunna khinnathakal Theere nissaaram maname _ Bhuvana-mithil pala dussahashodhana Neridunneram sahanashakthi nalkum daiva- Krupa manoharamaam maname! _