58
എന്നാളും സ്തുതിക്കണം നാം
നാഥനെ
എന്നാളും സ്തുതിക്കണം നാം
വന്ദനം പാടി മന്നന്‍ മുന്‍കൂടി
മന്ദതയകന്നു തിരു-
മുന്നിലഭയമിരന്നു
മോദമായ് കൂടുക നാം-പരന്നു ബഹു-
നാദമായ് പാടുക നാം
ഗീതഗണം തേടി നാഥന്നു നാം പാടി
നാഥനാമവന്‍റെ തിരുനാമമേ
ഗതിയായ് തേടി
ശ്രേഷ്ഠഗുണദായകന്‍
അവന്‍ നിനയ്ക്കില്‍ ശിഷ്ടജനനായകന്‍
സ്പഷ്ടം തിരുദാസ-
ര്‍ക്കിഷ്ടമരുളുവോന്‍
കഷ്ടതയില്‍ നിന്നവരെ
ധൃഷ്ടനായുദ്ധരിപ്പവന്‍
തന്നെ സ്തുതിച്ചിടുന്നു
ജനങ്ങള്‍പദം തന്നില്‍ പതിച്ചിടുന്നു
മന്നവമന്നര്‍ പ്രസന്നരായ് വാഴ്ത്തുന്നു
നന്ദിയോടവരേവരു-
മുന്നതനെ വണങ്ങുന്നു
ദേവകളിന്‍ നാഥനെ
സമസ്തലോക ജീവികളിന്‍ താതനെ
ജീവന്നുറവായി മേവും പരേശനെ
ജീവനുലകിന്നുദിപ്പാന്‍
സൂനുവെക്കൊടുത്തവനെ
തന്‍നാമകീര്‍ത്തനം
നാം തുടര്‍ന്നുചെയ്കി-
ലെന്നും ദിവ്യാനന്ദമാം
ഉന്നതന്‍ തന്നുടെ സന്നിധൗ നിന്നു നാം
മന്നവനെ പുതുഗാനവന്ദനങ്ങളോടനിശം
58
Ennaalum sthuthikkanam naam
Naadhane
Ennaalum sthuthikkanam naam
Vandanam paadi mannan mun koodi
Mandatha yakannu thiru
Munnilabhayamirannu
Modamaay kooduka naam-paranu bahu
Naadaamaay paaduka naam
Geetha ganam thedi naadhanu naam paadi
Naadhanamavante thirunaamame
Gathiyaay thedi
Shreshta guna daayakan
Avan ninackkil shishta jana naayakan
Spastam thiru daasa-
rkkishtamaruluvon
Kashtathayil ninnavare
Dhrushtanaayudharippavan
Thanne sthuthichidunnu
Janangal padam- thannil pathichidunnu
Maanava mannar prasannaraay vaazhthunnu
Nandiyodavare varu
Munnathane vanangunnu
Devakalin naadhane
Samasthaloka jeevikalin thaathane
Jeevannuravaayi mevum pareshane
Jeevanulakinnudippaan
Sunuve kkoduthavane
Thannaama keerthanam
Naam thudarnnu cheyki-
lennum divyaanandamaam
Unnathan thannude sannidou ninnu naam
Mannavane puthugaana vandanangalodanisham.