581
എക്കാലത്തിലും ക്രിസ്തു മാറുകില്ല
എക്കാരണത്താലും എന്നെകൈവിടില്ല
ആരെ ഞാന്‍ വിശ്വസിക്കുന്നുവെന്ന
തറിയുന്നവനെന്നന്ത്യം വരെ
എന്നുപനിധിയെ സൂക്ഷിച്ചിടുവാന്‍
തന്നുടെ കരങ്ങള്‍ കഴിവുള്ളതാം
ഇന്നലേമിന്നുമെന്നേക്കുമവന്‍
അനന്യന്‍ തന്‍കൃപ തീരുകില്ല
മന്നില്‍ വന്നവന്‍ വിണ്ണിലുള്ളവന്‍
വന്നിടുമിനിയും മന്നവനായ്-
നിത്യവും കാത്തിടാമെന്ന നല്ല
വാഗ്ദത്തം തന്ന സര്‍വ്വേശ്വരനാം
അത്യുന്നതന്‍റെ മറവില്‍ വസിക്കും
ഭക്തജനങ്ങള്‍ ഭാഗ്യമുള്ളോര്‍-
കളങ്കമെന്നിയെ ഞാനൊരിക്കല്‍
പളുങ്കുനദിയിന്‍ കരെയിരുന്നു
പാടിസ്തുതിക്കും പരമനാമം
കോടികോടി യുഗങ്ങളെല്ലാം-
581
Ekkaalathilum kristhu maarukilla
Ekkaaranathaalum enne kaividilla
Are njaan vishwasikkunnuvenna
thariyunnavanennanthyam vare
Ennupanidhiye sookshichiduvaan-
Thannude karangal kazhivullathaam--
Inneleminnu mennekku mavan
Anannyan than krupa theerukilla
Mannil vannavan vinnilullavan
Vannidum iniyum mannavanaay--
Nithyavum kaathidaamenna nalla
Vaagdatham thanna sarvveshwaranaam
Athyunnathante maravil vasikkum
Bhaktha janangal bhaagymullor--
Kalanka menniye njaanorikkal
Palunku nadiyin kareyirunnu
Paadi sthuthikkum parama naamam
Kodikodi yugangalellaam-