589
രീതി: നിസ്സീമമാം നിന്‍ സ്നേഹ
എന്‍ പ്രിയനെന്തു നല്ലവന്‍
തന്‍സ്നേഹമാര്‍ക്കു വര്‍ണ്ണ്യമോ
തന്‍ജീവനേകിയെന്നെ
വന്‍നാശത്തില്‍നിന്നു വീണ്ടവന്‍
പാടിപ്പുകഴ്ത്തുമേഴ ഞാന്‍
പാരില്‍ വസിച്ചിടുന്ന നാള്‍
പാദത്തില്‍ വയ്കുന്നൊക്കെയും
പാടേറ്റ പ്രാണനാഥന്നായ്
മാലിന്യമേശിടാതെയെന്‍
വീടോടുത്തിടും വരെ
നീടാര്‍ന്ന തന്‍ കരങ്ങളാല്‍
താങ്ങിടുമെന്നെ നാള്‍ക്കുനാള്‍
ഭാരങ്ങളേറിടുന്ന നാള്‍
ചാരെയണഞ്ഞു പ്രിയനെന്‍
ഭാരം വഹിച്ചു നാള്‍ക്കുനാള്‍
പാരില്‍ നടത്തിടുന്നവന്‍
തന്നെപ്പിരിഞ്ഞു പാരിതില്‍
ആവില്ലെനിക്കു പാര്‍ക്കുവാന്‍
തന്നില്‍ ലയിപ്പതെന്നു ഞാന്‍
ആ നാളിലെന്തു മോദമേ
589
“Nisseemamaam nin snehathe” enna reethi
En priyanenthu nallavan
Than snehamaarkku varnnyamo
Than jeevanekiyenne
Van naashathil ninnu veendavan
Paadi pukazhthumezha njaan
Paaril vasichidunna naal
Paadathil veckkunnokkeyum
Paadetta praana naadhanaay
Maalinnya-meshidaatheyen
Veedodaduthidum vare
Needaarnna than karangalaal
Thaangidumenne naalkku naal
Bhaarangaleridunna naal
Chaareyananju priyanen
Bhaaram vahichu naalkku naal
Paaril nadathidunnavan
Thanne-ppirinju paarithil
Aavillenikku paarkkuvaan
Thannil layippathennu njaan
Aa naalilenthu modame