592
എന്നെ അറിയുന്ന ദൈവം
എന്നെ കരുതുന്ന ദൈവം
എന്നെന്നും മാറാത്ത ദൈവം
എന്നെ നടത്തുന്നു ദൈവം
അറിയാത്ത വഴികളില്‍ നടത്തും
തീരാ സ്നേഹത്താല്‍ നിറയ്ക്കും
വീഴാതെ മരുഭൂവില്‍ കാക്കും
എന്നെ നടത്തുന്ന ദൈവം
കെരീത്തു വറ്റിയെന്നാലും
കാക്കയിന്‍ വരവു നിന്നാലും
വറ്റാത്ത ഉറവുകള്‍ തുറക്കും
എന്നെ നടത്തുന്ന ദൈവം
അന്നന്നു വേണ്ടുന്നതെല്ലാം
അന്നന്നു തന്നെന്നെ പോറ്റും
എന്നെന്നും മതിയായ ദൈവം
എന്നെ നടത്തുന്ന ദൈവം
ശോധന എത്ര വന്നാലും
ഭാരങ്ങളേറെ വന്നാലും
ആരുമില്ലാതെ വന്നാലും
എന്നെ നടത്തുമെന്‍ ദൈവം
592
Enne ariyunna daivam
Enne karuthunna daivam
Ennennum maaraatha daivam
Enne nadathunnu daivam
Ariyaatha vazhikalil nadathum
Theeraa snehathaal nirackkum
Veezhaathe marubhoovil kaakkum
Enne nadathunna daivam
Kereethu vattiyennaalum
Kaakkayin varavu ninnaalum
Vattaatha uravukal thurakkum
Enne nadathunna daivam
Annannu vendunnathellaam
Annannu thannenne pottum
Ennennum mathiyaaya daivam
Enne nadathunna daivam
Shodhana ethra vannaalum
Bhaarangalere vannaalum
Aarumillaathe vannaalum
Enne nadathumen daivam