595
എക്കാലത്തും ഞാന്‍ പാടി
പുകഴ്ത്തുമെ-
ന്നരുമരക്ഷകനേശു ദേവാ!
പാപവിഹീനനായ് പാരിടത്തില്‍ വന്നു
പാപപഹാരിയായ്ത്തീര്‍ന്നവനേ
ഉന്നതത്തില്‍ നിന്നീ മന്നില്‍
മന്നവന്‍ നീ വന്നെനിക്കായ്
ചെഞ്ചോര ചിന്തി വീണ്ടെടുത്തന്‍പില്‍
നിന്‍ചാരെ ചേര്‍ത്തെന്നെ മാര്‍വ്വണച്ചു
അല്ലലെന്നില്‍ തെല്ലുമില്ലീ-
യല്ലിലും നിന്‍ ചൊല്ലെനിക്ക്
ഉല്ലാസം നല്‍കിയെന്‍ വല്ലായ്മ നീക്കും
നല്ലവനേയാത്മ വല്ലഭനേ
സ്നേഹദീപം കത്തിക്കുവാന്‍
സ്നേഹം തായെന്‍ ജീവനാഥാ
സ്നേഹമേയെന്‍ പ്രേമസംഗീതസാരമേ
സത്യത്തിന്‍ മോഹന സൗന്ദര്യമേ
അന്നെനിക്കായ് വന്നവനേ!
എന്നു നിന്നെ വന്നു കാണും?
അന്നാള്‍വരെയ്ക്കെന്‍റെ
ജീവിതത്തോണി
ക്കാലംബം നീയല്ലാതാരുമില്ല
595
Ekkaalathum njaan paadi
pukazhthume-
Nnaruma rekshakan-eshu devaa!
Paapa viheenanaay paaridathil vannu
Paapaa pahaariyaay theernnavane
Unnathathil ninnee mannil
Mannavan nee vannenikkaay
Chenchora chinthi veendeduth-anpil
Ninchaare cherthenne maarvvanachu
Allalennil thellumillee-
Yallilum nin chollenicku,
Ullaasam nalkiyen vallaayma neekkum
Nallavane-yaathma vallabhane
Snehadeepam kathikkuvaan
Sneham thaayen jeevanaadhaa
Snehameyen prema sangeetha saarame
Sathyathin mohana saundaryame
Annenikaay vannavane!
Ennu ninne vannu kaanum?
Annaal vareykkente
Jeevitha thoni-
Kkaalambam neeyallaathaarumilla