600
എല്ലാ സൗഭാഗ്യവും ക്രിസ്തുവിലുണ്ടേ
സര്‍വ്വസമ്പൂര്‍ത്തിയും തന്നില്‍
ഞാന്‍ കണ്ടേ
എല്ലാ സന്താപവും
നീങ്ങിയുല്ലാസം പൂണ്ടേ
കണ്ടാനെന്നെയും പണ്ടേ
സ്വര്‍ഗ്ഗീയ സര്‍വ്വ സൗഭാഗ്യങ്ങളാലേ
ക്രിസ്തുവില്‍ ധന്യനായ് തീര്‍ന്നു
ഞാന്‍ ചാലേ
ലോകത്തിന്‍ ഭോഗങ്ങള്‍
പുല്ലിന്‍ പൂവെന്നപോലെ
വേഗം മായുന്നു കാലേ
ആഴത്തില്‍ താഴുന്ന
ചേറ്റില്‍ നിന്നെന്നെ
വീണ്ടെടുത്തെന്‍റെ കാല്‍
പാറയില്‍ നന്നേ
വീഴാതുറപ്പിച്ചു നവ്യഗീതങ്ങള്‍ തന്നേ
എന്തിന്നാകുലം പിന്നെ
വന്നിടും ഭക്തരില്‍ കാരുണ്യമോടെ
മിന്നിടും മേഘത്തിലാനന്ദത്തോടെ
നിത്യയുഗങ്ങള്‍ വസിക്കും
തന്നോടുകൂടെ
നീങ്ങും ദു:ഖങ്ങള്‍ പാടേ
നിത്യമാമൈശ്വര്യകാരണ സ്വത്തേ!
സത്യതിരുവേദമദ്ധ്യസ്ഥ സത്തേ!
ഭക്തര്‍ഗണങ്ങള്‍ക്കൊരുത്തമനാം
സുഹൃത്തേ!
നിന്നെ വാഴ്ത്തും ഞാന്‍ ചിത്തേ
600
Ellaa saubhaagyavum kristhuvilunde
Sarvva sampoorthiyum thannil
Njaan kande
Ellaa santhaapavum
Neengi ullaasam poonde
Kandaan-enneyum pande
Swarggeeya sarvva saubhaagyangalaale
Kristhuvil dhannyanaay theernnu
Njaan chaale
Lokathin bhogangal
Pullin poovennapole
Vegam maayunnu kaale
Aazhathil thaazhunna
Chettil ninnenne
Veendeduthente kaal
Paarayil nanne
Veezhaath-urappichu navya geethangal thanne
Enthinnaakulam pinne
Vannidum bhaktharil kaarunniyamode
Minnidum meghathil aanandathode
Nithya ugangal vasikkum
Thannodu koode
Neengum dukhangal paade
Nithiyamaa-maiswariya kaarana swathe!
Sathya thiru veda madhyastha sathe!
Bhakthar ganangalkkoruthamanaam
Suhruthe!
Ninne vaazhthum njaan chithe