601
Lyrics : T.K.S
രീതി: പരമിതാ കി ഹം സ്തുതി
1. ഉടയോനാമിടയനെ വെടിയാമോ? ജീവന്‍ തന്നവന്‍ താനല്ലോ
നാളെല്ലാമവന്‍ നടത്തുമല്ലോ നാമെല്ലാമവന്ന് അടുത്തു ചെല്ലാം-
2. ദിവസവുമവന്‍ മൊഴി ശ്രവിച്ചിടാം പിന്നാലേ മുദാ പോയിടാം
എന്നാലെന്നുമൊരനുഗ്രഹമാം തന്‍നാമത്തിനു മഹത്ത്വവുമാം
3. മഹീതലമഹിമയില്‍ മതിമയങ്ങി മാസ്നേഹം നാം മറന്നിടുമോ?
മാലേശാതിരുള്‍സാനുവിലും പാലിപ്പോനെ നാം മറക്കുകയോ?
4. വലിയവനിടയനെ വെടിഞ്ഞെന്നാല്‍ വല്ലാതെയലഞ്ഞിടും നാം
ഉല്ലാസത്തോടു വസിപ്പതിന്നായ് എല്ലാം ചെയ്തിടാം നമുക്കവന്നായ്
5. വരുമവനിടയരിലതിശ്രേഷ്ഠന്‍ വാടാതുള്ള കിരീടം നാം
പ്രാപിച്ചിടുവാനവന്‍ വചനം പാലിച്ചീഭുവിയധിവസിക്കാം-
601
‘Paramapithaa ki ham sthuthi gaye’ enna reethi
1. Udayonaamidayane vediyaamo? jeevan thannavan thaanallo
Naalellaamavan nadathumallo naamellaam avannaduthu chellaam
2. Divasavum avan mozhi shrevichidaam pinnaale mudaa poyidaam
Ennaal ennumoranugrahamaam
Than naamathinnu mahathwavumaam-
3. Maheethala mahimayil mathi mayangi
Maa sneham naam marannidaamo?
Maaleshaathirul saanuvilum paalippone naam marakkukayo?-
4. Valiyavanadiyane vedinjennaal
Vallaathe-yalanjidum naam
Ullaasathodu vasippathinnaay
Ellaam cheyithidaam namukkavannaay-
5. Varum avanidayarilathi shreshtan
Vaadaathulla kireedam naam
Praapichiduvaanavan vachanam
Paalichee bhooviyadhi vasikkaam-