606
രീതി: നീതിമാന്‍റെ പ്രാര്‍ത്ഥന
എന്‍റെ പാപഭാരമെല്ലാം
തീര്‍ന്നുപോയല്ലോ
എളിയവന്‍ ഞാന്‍
ദൈവത്തിന്‍റെ പൈതലായല്ലോ
ചേറ്റില്‍നിന്നെന്നെയുയര്‍ത്തിയെന്‍
കാലുകള്‍ പാറമേല്‍ നിര്‍ത്തിയവന്‍
മാറ്റിയെന്‍ ഭീതി ഹൃദയത്തില്‍
തന്‍സ്തുതിഗീതങ്ങള്‍ തന്നവന്‍
മോചിച്ചെന്‍ ലംഘനം മൂടിയെന്‍
പാപങ്ങള്‍ മായിച്ചെന്നകൃത്യങ്ങള്‍
യാചിക്കും നേരത്തിലിന്നവന്‍
ചാരത്തുവന്നിടും തീര്‍ച്ചയായ്
ഘോരമാം കാറ്റും വന്‍മാരിയും
വെള്ളവുമേറ്റം പെരുകുമെന്നാല്‍
തീരാത്ത സ്നേഹം നിറയും
തന്‍മാറില്‍ ഞാന്‍ കാണും മറവിടം
വേദനയേറുന്നു ലോകജനങ്ങള്‍ക്കു
ഭീതി പെരുകിടുന്നു
ശോധനയിങ്കലും പാട്ടുകള്‍ പാടുന്നു
ദൈവത്തിന്‍ പൈതല്‍ ഞാന്‍
നീതിമാന്മാരേ, യഹോവയിലെപ്പോഴും
സന്തോഷിച്ചുല്ലസിപ്പിന്‍
സ്തുതിഗീതങ്ങള്‍ പാടി
തന്‍നാമത്തെ വാഴ്ത്തി-
പ്പുകഴ്ത്തിടുവിന്‍
എന്നുടെ നാളുകളീ നല്ല കര്‍ത്താവെ
സേവിച്ചു തീര്‍ന്നിടണം
പിന്നൊടുവിലെനി-
ക്കെന്നാത്മനാഥന്‍റെ
വീട്ടില്‍ പോയ് ചേര്‍ന്നിടണം
606
‘Neethimante prarthanakal’ enna reethi
Ente paapa bhaaramellaam
Theernnu poyallo
Eliyavan njaan
Daivathinte paithalaayallo
Chettil ninnenne uyarthiyen
Kaalukal paaramel nirthiyavan
Maattiyen bheethi hrudayathil
Than sthuthi geethangal thannavan
Mochichen lemkhanam moodiyen
Paapangal maayichenn-akkruthyangal
Yaachikkum nerathilinnavan
Chaarathu vannidum theerchayaay
Ghoramaam kaattum van-maariyum
Vellavumettam perukumennaal
Theeraatha sneham nirayum
Than maaril njaan kaanum maravidam
Vedana-erunnu loka janangalkku
Bheethi perukidunnu
Sodhanayinkalum paattukal paadunnu
Dhivathin paithal njaan
Neethimanmaare, yehovaileppozhum
Santhoshich ullasippin
Sthuthi sangeethangal paadi
Than naamathe vaazhthi
Pukazhthiduvin
Ennude naalukalee nalla karthaave
Sevichu theernnidanam
Pinn-oduvil-enickenn-
aathma naadhante
Veettil poye chernnidanam