Anu nimisham nin krupa tharika
അനുനിമിഷം നിന്‍ കൃപ തരിക

Lyrics by J.M
617
അനുനിമിഷം നിന്‍ കൃപ തരിക അണയുന്നു നിന്‍ചാരേ ഞാന്‍ ആശ്രിതവത്സലനേശു ദേവാ ആശിര്‍വദിക്കയീയേഴയെന്നെ ആരോരുമില്ലാതെ അലയുമ്പോഴെന്നെ തേടിവന്നെത്തിയ നാഥനേശു ആശ്രയമായിന്നും ജീവിക്കുന്നു ആരോരുമില്ലാത്ത വേളകളില്‍ മനുഷ്യനിലാശ്രയിച്ചു ഞാനെന്‍കാലം മരുഭൂമിയാക്കിത്തീര്‍ത്തിടുമ്പോള്‍ മറവിടമായ് നിന്‍മാറില്‍ ചാരി മരുവില്‍ ഞാന്‍ യാത്ര തുടര്‍ന്നിടുന്നു നിറയ്ക്കുകെന്നെ നിന്‍സ്നേഹത്താലെന്നും നിക്ഷേപമായ് നിന്‍ സ്നേഹം മതി നിത്യതയോളവും കൂട്ടാളിയായ് നീ മാത്രം മതി എന്നേശുവേ
617
Anu nimisham nin krupa tharika Anayunnu nin chaare njaan Aashritha valsalaneshu deva Aashirvadikkayee yezhayenne Aarorumillaathe alayumbozhenne Thedivannethya naadhaneshu Aashrayamaayinnum jeevikkunnu Aarorumillaatha velakalil Manushyanil aashrayichu njaanen kalam Marubhoomiyaakki theerthidumbol Maravidamaay nin maaril chaari Maruvil njaan yaathra thudarnnidunnu Nirackkukenne Nin snehathaalennum Nikshepamaay nin sneham mathi Nithyathayolavum koottaaliyaay Nee maathram mathi enneshuve