619
137-ാം സങ്കീര്‍ത്തനം
അരിയാബാബിലോന്‍ നിദക്കരികേ
ചെന്നിരുന്നെങ്ങള്‍
തിരുസീയോന്‍പുരമോര്‍ത്തോരളവേറ്റം
കരഞ്ഞുപോയി
കരതാരില്‍ ചെറുവീണ
കരുതിയെങ്കിലും പാടാന്‍
അരുതാതങ്ങലരിമേലവ
തൂക്കിയുടന്‍ ഞങ്ങള്‍
ഉരുമോദമെഴും സീയോന്‍
തിരുഗാനങ്ങളിലൊന്നു
പരിചില്‍ പാടുവാന്‍
പ്രേരിച്ചുടമക്കാര്‍ ചിലരന്നു
പരമദേവനിന്‍ ഗീതം
പരദേശമതിലൊരു
വിധവും പാടുവാന്‍
മേലാഞ്ഞടിയാര്‍ മൗനികളായി
പുരികള്‍ക്കൊക്കെയുമേറ്റം
തലയാം ശ്രീയെരുശലേം
പുരമേ! നിന്നെ മറക്കാന-
രുതേയിങ്ങൊരുനാളും
പരമാനന്ദപുരമേ!
തവ നാമം മറക്കുന്നോ-
രളവിലെന്‍ വലങ്കരമതിനെ
ഞാന്‍ മറക്കട്ടെ
അമിതാനന്ദദയായ് ഞാന്‍
ഭവതിയെ ഗണിക്കാഞ്ഞ
മമ നാവെന്നുടെ താലു
ഫലകേ സംഘടിക്കട്ടെ
അടിയോളം ഭവതിയെ
പൊടിയാക്കാന്‍ ശ്രമിച്ചേദോം
കുടിലര്‍ നിന്‍ ജയശ്രീ
കണ്ടതിലജ്ജ കലരട്ടെ
അതിനാശമണഞ്ഞുള്ള
ഹതബാബേല്‍സുതേ! നിന്‍റെ
കൃതിപോല്‍ നല്‍പ്രതികാരം
തവ ചെയ്വോന്‍പരം ധന്യന്‍
കുലടേ! ദുര്‍ഭഗേ! നിന്‍റെ
ചെറിയ മക്കളെ തൂക്കി
ശിലമേലാഞ്ഞടിപ്പോ-
നാരവനെന്നും മഹാധന്യന്‍
619
Psalm 137
Ariyabaabilon nadikkarike
Chennirunnengal
Thiruseeyon puramorthoralavettam
karanjupoy
Karathaaril cheruveena
Karuthiyenkilum paadaan
Aruthaath angalarimelava
Thookkiyudan njangal-
Urumodamezhum seeyon
Thiru ganangalilonnu
Parichil paaduvaan
Prerichudamakkar chilarannu
Parama devanin geetham
Paradesham athiloru
Vidhavum paaduvaan
Melaanjadiyaar maunikalaayi
Purikalkkokkeyumettam
Thalayaam shreeyerushalem
Purame! ninne marakkaana-
ruthe yingoru naalum
Paramaananda poorame!
Thava naamam marakkunno-
Ralavilen valankaramathine
Njaan marakkatte
Amithaananda dayaay njaan
Bhavathiye ganikkaanjaal
Mama naavennude thaalu
Phalake samkhadikkatte
Adiyolam bhavathiye
Podiyaakkaan shramichedom
Kudilar nin jayashree
Kandathi lajja kalarette
Athinaashamananjulla
Hathabaabelsuthe! ninte
Kruthipol nalprathikaaram
Thava cheyvaan param dhanyan
Kulade! durbhage! ninte
Cheriya makkale thookki
Shilamel aanjadippo-
nar avanennum mahaa dhanyan