623
ഏറ്റം ചെറിയ ജ്യോതിസ്സേ
ലോകത്തിന്നു മുകളില്‍ നീ
വാനത്തിങ്കല്‍ വൈരം പോല്‍
നില്‍ക്കുന്നതാശ്ചര്യമാം
ശോഭിക്കുന്ന സൂര്യന്‍ താന്‍
അസ്തമിക്കും വേളയില്‍
കാണിക്ക നിന്‍ശോഭയെ
രാമുഴുവന്‍ ലോകത്തില്‍
ഇരുളിലുള്ള പാന്ഥനു
വഴി തെളിച്ചു കാട്ടുവാന്‍
നീ പ്രകാശിച്ചില്ലെങ്കില്‍
തെറ്റിപ്പോമാ സാധുതാന്‍
നിന്നെക്കണ്ടു ഞാനിതാ
സന്തോഷിക്കുന്നീവിധം
നിന്നെയാക്കിവയ്ക്കുവാന്‍
ദൈവം ഹിതമായല്ലോ
ഇത്ര ദൂരമെത്തും നിന്‍
കാന്തിയേവമെങ്കിലോ
നിന്നോടടുത്തിടുമ്പോള്‍
എന്തു ശോഭ കണ്ടിടും
പരിചയിക്കുംതോറും നിന്‍
കുറവില്ലാത്ത ശോഭയെ
കാണുന്നുണ്ടു ഞങ്ങളീ
നിന്നിലെന്നും ജ്യോതിസ്സേ
കാലമെത്ര കഴികിലും
മാറ്റമിന്നേ നാള്‍വരെ
നിന്നില്ലില; നിത്യമായ്
നീയിരിക്കുമിങ്ങനെ
മിന്നിടുന്ന കീടങ്ങള്‍
നിന്‍റെ കാന്തിയേന്തുകില്‍
നില്‍ക്കുമോ നിന്‍സത്യമാം
ശോഭയ്ക്കു മുന്‍പായവ
ചുട്ടെടുത്ത സ്വര്‍ണ്ണത്തിന്‍
കട്ടപോല്‍ നീ മിന്നിടും
വാനലോകത്തിങ്കല്‍ നീ
എന്നെന്നേക്കും ജ്യോതിസ്സേ
623
Ettam cheriya jyothisse
Lokathinnu mukalil nee
Vaanathinkal vairam pol
Nilkkunnath aashcharyamaam
Shobhikkunna sooryan thaan
Asthamikkum velayil
Kaanikka nin shobhaye
Raamuzhuvan lokathil
Irulilulla paandhanu
Vazhi thelichu kaattuvaan
Nee prakaashichillenkil
Thettippoma saadhu thaan
Ninnekkandu njaanitha
santhoshikkunneevidham
Ninneyaakki veckkuvaan
Daivam hithamaayallo
Ithradooramethum nin
Kaanthiyevam enkilo
Ninnodaduthidumbol
Enthu shobha kandidum
Parichayikkumthorum nin
Kuravillaatha shobhaye
Kaanunnundu njangalee
Ninnilennum jyothisse
Kaalamethra kazhikilum
Maattaminne naalvare
Ninnillila, nithyamaay
Neeyirikkumingane
Minnidunna keedangal-
Ninte kaanthiyenthukil
Nilkkumo ninsathyamaam-
Shobhackku munpaayava
Chuttedutha swarnnathin
Kattapol nee minnidum
Vaanalokathinkal nee
Ennennekkum jyothisse