Irul vazhiyil krupa tharuvaan
ഇരുള്‍ വഴിയില്‍ കൃപതരുവാന്‍

Lyrics by M.E.C
628
ഇരുള്‍ വഴിയില്‍ കൃപതരുവാന്‍ വരുമേശു നമുക്കരികില്‍ ഇതുപോല്‍ നല്ലോരാരുമില്ല ഹല്ലെലുയ്യായെന്നാര്‍ത്തിടുവിന്‍ വരണ്ടഭൂമിയാനന്ദിക്കും ഇരുണ്ടദേശം വെളിച്ചം വീശും പുതുമലര്‍ പൂക്കും ദൈവകൃപയാര്‍ക്കും ജയമരുളും വിനയകറ്റും തളര്‍ന്നകൈയ്കള്‍ ബലപ്പെടുത്താം കുഴഞ്ഞകാലുകള്‍ ഉറപ്പിക്കാം നാം ഭയമില്ലാതെയിനി മുന്നേറാം സര്‍വ്വവല്ലഭന്‍ കൂടെയുണ്ടവന്‍ കുരുടര്‍ കാണും ചെകിടര്‍ കേള്‍ക്കും മുടന്തര്‍ ചാടും ഊമന്‍ പാടും ദൈവം നല്ലവന്‍ എന്നും വല്ലഭന്‍ അവന്‍ മതിയേ വ്യഥ വരികില്‍ വിശുദ്ധപാത ജീവപാത അശുദ്ധരതിലേ പോകയില്ല വഴി തെറ്റാതെ ആരും നശിക്കാതെ ദൈവജനങ്ങള്‍ ചേരും സീയോനില്‍ ആനന്ദഭാരം ശിരസ്സില്‍ പേറി ആകുലങ്ങളകന്നു മാറി ആത്മപ്രിയന്‍കൂടെ യെന്നും പിരിയാതെ വസിച്ചിടും നാം നിത്യകാലം
628
Irul vazhiyil krupa tharuvaan varumeshu namukkarikil Ithupol nalloraarumilla Halleluyya ennaarthiduvin Varanda bhoomiyaanandikkum Irunda desham velicham veeshum Puthumalar pookkum daivakrupayaarkkum Jayamarulum vinayakattum Thalarnna kaikal balappeduthaam Kuzhanja kaalukal urappikkaam naam Bhayamillaatheyini munneram Sarvva vallabhan koodeyundavan Kurudar kaanum chekidar kelkkum Mudanthar chaadum ooman paadum Daivam nallavan ennum vallabhan Avan mathiye vyadavarikil Vishudha paatha jeeva paatha Ashudharathile pokayilla Vazhi thettaathe aarum nashikkaathe Daivam janangal cherum seeyonil Aananda bhaaram shirassil peri Aakulangalakannu maari Aatma priyan koodeye- nnum piriyaathe Vasichidum naam nithyakaalam