631
എന്‍പ്രിയന്‍ വലങ്കരത്തിൽ പിടിച്ചെന്നെ
നടത്തിടുന്നു ദിനംതോറും
സന്തോഷവേളയില്‍ സന്താപവേളയില്‍
എന്നെ കൈവിടാതെ അനന്യനായ്-
പതറുകയില്ല ഞാന്‍ പതറുകയില്ല ഞാന്‍
പ്രതികൂലം അനവധി വന്നിടിലും
വീഴുകയില്ല ഞാന്‍ വീഴുകയില്ല ഞാന്‍
കഷ്ടത അനവധി വന്നിടിലും
എന്‍കാന്തന്‍ കാത്തിടും
എന്‍പ്രിയന്‍ പോറ്റിടും
എന്‍നാഥന്‍ നടത്തിടും അന്ത്യംവരെ
മുമ്പില്‍ ചെങ്കടല്‍ ആര്‍ത്തിരച്ചാല്‍ എതിരായ്
പിന്‍പില്‍ വന്‍വൈരി പിന്‍ഗമിച്ചാല്‍
ചെങ്കടലില്‍ കൂടി ചെങ്കല്‍ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്-
എരിയും തീച്ചുള എതിരായ് എരിഞ്ഞാല്‍
ശദ്രക്കിനെപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
എന്നോടുകൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രിയന്‍ വിടുവിക്കും-
ഗര്‍ജ്ജിക്കും സിംഹങ്ങള്‍ വസിക്കും ഗുഹയില്‍
ദാനിയേലെപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
സിംഹത്ത സൃഷ്ടിച്ച എന്‍ സ്നേഹനായകന്‍
കണ്മണിപോലെന്നെ കാത്തുകൊള്ളും-
കെരീത്തുതോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിന്‍ വരവു നിന്നീടിലും
സാരെഫാത്തൊരുക്കി ഏലിയാവേ പോറ്റിയ
എന്‍പ്രിയന്‍ എന്നെയും പോറ്റിക്കൊള്ളും-
മണ്ണോടു മണ്ണായ് ഞാന്‍ അമര്‍ന്നുപോയാലും
എന്‍കാന്തനേശു കൈവിടില്ല
എന്നെ ഉയിര്‍പ്പിക്കും വിണ്‍ശരീരത്തോടെ
കൈക്കൊള്ളും ഏഴയെ മഹത്വത്തില്‍ -
631
En priyan valankarathil pidichenne
Nadathidunnu dinamthorum
Santhoshavelayil santhaapavelayil
Enne kaividaathe ananyanaay
Patharukayilla njaan (2)
Prathikoolam anavadi vannidilum
Veezhukayilla njaan (2)
Kastatha anavadi vannidilum
En Kanthan kaathidum
En priyan pottidum
En naadan nadathidum anthyam vare
Mumbil chenkadal aarthirachaal ethiraay
Pinbil vanvairi pingamichaal
Chenkadalil koodi chenkal paathayorukki
Akkare ethikkum jayaaliyaay-
Eriyum theechoola ethiraay erinjaal
Shadrakkineppol veezhthappettaal
Ennodukoodeyum agniyilirangi
Venthidaathe priyan viduvikkum-
Garjjikkum simhangal vasikkum guhayil
Daanieleppol veezhthappettaal
Simhathe srusticha en snehanaayakan
Kanmanypolenne kaathukollum-
Kereethu thottile vellam vattiyaalum
Kaakkayin varavu ninneedilum
Saaraphaathorukki eliyaave pottiya
En priyan enneyum pottikkollum-
Mannodu mannaay njaan amarnnupoyaalum
En kaanthaneshu kaividilla
Enne uyirppikkum vin shareerathode
Kaikkollum ezhaye mahathwathil-