Santhoshichu khoshikkuvin karthaavil
സന്തോഷിച്ചു ഘോഷിക്കുവിന്‍ കര്‍ത്താവില്‍

Lyrics by E I J
634
‘Be glad in the Lord’ സന്തോഷിച്ചു ഘോഷിക്കുവിന്‍ കര്‍ത്താവില്‍ സദാ ഭക്തരേ തന്നില്‍ ആശ്രയിക്കുന്നവര്‍ ഖേദിക്കേണ്ട സന്തോഷിപ്പിന്‍ സന്തോ......ഷിപ്പിന്‍ കര്‍ത്താവില്‍ സദാ ഘോഷിപ്പിന്‍ സന്തോ......ഷിപ്പിന്‍ ഘോഷിച്ചുല്ലസിച്ചിടുവിന്‍ പാപം പോക്കി സൗജന്യമായ് ജീവന്‍ നല്‍കി സമൃദ്ധിയായ് നിത്യനീതി സൗഭാഗ്യവും തന്ന രക്ഷയാം ക്രിസ്തനില്‍- സര്‍വ്വം ശക്തിയേറുന്ന തന്‍ വാക്കാല്‍ നിര്‍വ്വഹിക്കുന്നവന്‍ ഭൂസ്വര്‍ഗ്ഗങ്ങളില്‍ നാഥനായ് വാഴുന്നെന്നു ചിന്തിച്ചു നാം- ലോകര്‍ ദു:ഖനിമഗ്നരായ് ജീവിക്കുന്നു നിരാശയില്‍ നാമോ ആത്മസംതൃപ്തരായ് ആനന്ദിക്ക പ്രത്യാശയില്‍- നീതിക്കുള്ള വാദങ്ങളില്‍ തോന്നാം ശത്രു നേടുന്നപോല്‍ നമ്മെക്കാത്തിടും സേനയോ ഏറും വൈരിയെക്കാള്‍ തുലോം- സന്തോഷിച്ചു ഘോഷിക്ക നാം ദിവ്യതേജസ്സിന്നാശയില്‍ സര്‍വ്വ സത്യവിമുക്തരും ഹല്ലേലുയ്യ കീര്‍ത്തിക്കുവിന്‍-
634
“Be glad in the Lord” Santhoshichu khoshikkuvin karthaavil sadaa bhakthare Thannil aashrayiikkunnavar khedikkenda santhoshippin Santho....shippin karthaavil sadaa khoshippin Santho....shippin khoshichullasichiduvin Paapam pokki saujanyamaay jeevan nalki samrudhiyaay Nithya-neethi saubhaagyavum thanna rakshayaam kristhanil Sarvvam shakthiyerunna than vaakkaal nirvvahikkunnavan Bhoo-swarggangalin naadanaay vaazhunnennu chinthichu naam Lokar dukha nimagnaraay jeevikkunnu niraashayil Naamo aatma samthruptharaay aanandikka prathyaashayil Neethikkulla vaadangalil thonnaam shathru nedunnapol Namme kkaathidum senayo erum vairiyekkaal thulom Santhoshichu khoshikka naam divya-thejassinn aashayil Sarvva sathyavimuktharum halleluyya keerthikkuvin