637
യേശുക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു - ഇഹ
ലോകത്തില്‍ താനിനി വേഗം വരും
രാജരാജനായ് വാണിടുവാന്‍
ഹാ! ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
യേശുകര്‍ത്താവു ജീവിക്കുന്നു
കൊല്ലുന്ന മരണത്തിന്‍ ഘോരതര
വിഷപ്പല്ലു തകര്‍ത്താകയാല്‍-ഇനി
തെല്ലും ഭയമെന്യേ മൃത്യുവിനെ
നമ്മള്‍ വെല്ലുവിളിക്കുകയാം-
എന്നേശു ജീവിക്കുന്നായതിനാല്‍
ഞാനുമെന്നേക്കും ജീവിക്കയാം-ഇനി
തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെനി-
ക്കെല്ലാമെന്നേശുവത്രേ-
മന്നിലല്ലെന്‍ നിത്യവാസമെന്നേശുവിന്‍
മുന്നില്‍ മഹത്ത്വത്തിലാം-ഇനി
വിണ്ണല്‍ ആ വീട്ടില്‍ ചെന്നെത്തുന്ന
നാളുകളെണ്ണി ഞാന്‍ പാര്‍ത്തിടുന്നു-
637
Yeshukristhu uyirthu jeevikkunnu
Paralokathil jeevikkunnu - iha
Lokathil thaanini vegam varum
raaja raajanaay vaaniduvaan
Haa! halleluyya! jayam halleluyya
Yeshu karthaavu jeevikkunnu
Kollunna maranathin ghorathara-
Vishappallu thakarthaakayaal - ini
Thellum bhayamenye mruthyuvine
Nammal velluvilikkukayaam-
Enneshu jeevikkunn aayathinaal
Njaanum ennekkum jeevikkayaam -ini
Thanne ppirinjoru jeevithamilleni-
Kkellaam enneshuvathre-
Mannilallen nithyavaasam enneshuvin
Munnil mahathwathilaam - ini
Vinnil aa veettil chennethunna-
Naalukalenni njaan paarthidunnu