640
What a friend we have in Jesus
എത്ര നല്ല സഖി യേശു
പാപഭാരം ചുമപ്പാന്‍
പ്രാര്‍ത്ഥനയില്‍ കര്‍ത്തന്‍ മുമ്പില്‍
എല്ലാം സമര്‍പ്പിച്ചിടാം
എത്ര സമാധാന നഷ്ടം
എത്ര ദു:ഖം സഹിപ്പൂ
ദൈവമുമ്പില്‍ പ്രാര്‍ത്ഥനയില്‍
അടുത്തു വരായ്കയാല്‍
പരിശോധന കഷ്ടങ്ങള്‍
പ്രശ്നങ്ങള്‍ നമുക്കുണ്ടോ?
കര്‍ത്തന്‍ സന്നിധിയില്‍ ചെല്ലൂ
അധൈര്യപ്പെടാതെ നാം
എല്ലാ ദു:ഖങ്ങളും വഹിപ്പാന്‍
ഇല്ല വേറെ സ്നേഹിതന്‍
ചെല്ലൂ കര്‍ത്തന്‍ സന്നിധിയില്‍
വല്ലഭന്‍ സഹായിക്കും
ഭാരമേറ്റും അദ്ധ്വാനിച്ചും
ക്ഷീണിതനാണെങ്കില്‍ നീ
യേശു നല്‍കും ആശ്വാസം തന്‍
സന്നിധി താനഭയം
സ്നേഹിതര്‍ കൈവിട്ടാലുറ്റ
സ്നേഹിതനാം ക്രിസ്തു താന്‍
സ്നേഹകരങ്ങളില്‍ കാക്കും
സുസ്ഥിരമാം വിശ്രാമം
640
‘What a friend we have in Jesus’
Ethra nalla sakhi yeshu
Paapabhaaram chumappaan
Praarthanayil karthan mumbil
Ellaam samarppichidaam
Ethra samaadhaana nashtam
Ethra dukham sahippu
Daivamumbil praarthdanayil
Aduthu varaaykayaal
Parishodhana kashtangal
Prashnangal namukkundo?
Karthan sannidhiyil chellu
Adhairyappedaathe naam
Ellaa dukhangalum vahippaan
Illa vere snehithan
Chellu karthan sannidhiyil
Vallabhan sahaayikkum
Bhaaramettum adhwaanichum
Ksheenithanaanenkil nee
Yeshu nalkum aashwaasam than
Sannidhi thaanabhayam
Snehithar kaivittaalutta
Snehithanaam kristhu thaan
Snehakarangalil kaakkum
Susthiramaam vishraamam