646
എന്നേശുനാഥനെന്നുമെത്ര നല്ലവന്‍
എത്ര നല്ലവന്‍! താനെത്ര വല്ലഭന്‍
ചെഞ്ചോര ചിന്തി കുരിശിലേറി
എന്‍പാപം തീര്‍ത്തെന്നെ
സ്വന്തമാക്കി താന്‍
നന്ദിയാല്‍ പാടും ഞാന്‍
പുതിയ ഗീതങ്ങള്‍
ജീവന്‍ പോവോളവും
സങ്കടം തിങ്ങിടും നേരമെല്ലാം
തന്‍കരത്താലെന്നെ താങ്ങുമല്ലോ
കൈവിടില്ലവന്‍ ഹാ! എത്ര നല്ലവന്‍
എന്നും മാറാത്തവന്‍
ജീവിതപാതയില്‍ നേരിടുന്ന
എല്ലാപ്രയാസവും തീര്‍ത്തുതന്നിടും
ഭിതിയില്ലിനി തന്‍
ചിറകിന്‍ കീഴില്‍ ഞാന്‍
മോദമായ് പാര്‍ത്തിടും
തേജസ്സിലെന്നേശു വന്നു വേഗം
തേജസ്കരിച്ചെന്നെ
ചേര്‍ത്തണയ്ക്കുമെ
തേജസ്സേറിടും തന്‍ രൂപമഹിമയില്‍
വാഴും നിത്യകാലം ഞാന്‍
646
Enneshu naadhanennum ethra nallavan
Ethra nallavan! thaanethra vallabhan!
Chenchora chinthi kurishileri
En paapam theerthenne
Swanthamaakki thaan
Nandiyaal paadum njan
Puthiya geethangal
Jeevan povolavum
Sankadam thingidum neramellaam
Thankarathaalenne thaangumallo
Kaividillavan ha! ethra nallavan!
Ennum maaraathavan
Jeevitha paathayil neridunna
Ellaa prayaasavum theerthu thannidum
Bheethiyillini than
Chirakin keezhil njaan
Modamaay paarthidum
Thejassilenneshu vannu vegam
Thejeskarichenne
Cherthanackkume
Thejesseridum than roopamahimayil
Vaazhum nithyakaalam njaan