648
ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദദായകം
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ക്രിസ്തേശു നായകന്‍ കൂട്ടാളിയാണേ-
ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയിടുമ്പോള്‍
ലോകക്കാരെല്ലാരും കൈവെടിഞ്ഞിടുമ്പോള്‍
സ്വന്ത സഹോദരര്‍ തള്ളിക്കളയുമ്പോള്‍
യൗസേപ്പിന്‍ ദൈവമെന്‍ കൂട്ടാളിയാണേ-
അന്ധകാരം ഭൂവില്‍ വ്യാപരിച്ചിടുമ്പോള്‍
രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിന്‍ ദൈവമെന്‍ കൂട്ടാളിയാണേ-
ഇത്ര നല്ലിടയന്‍ ഉത്തമ സ്നേഹിതന്‍
നിത്യനാം രാജാവെന്‍ കൂട്ടാളിയായാല്‍
എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം
കര്‍ത്താവിന്‍ കുഞ്ഞങ്ങള്‍ പാട്ടുപാടും-
കാഹള ശബ്ദങ്ങള്‍ കേട്ടീടാന്‍ നേരമായ്
കഷ്ടങ്ങള്‍ ഏറ്റ എന്‍പ്രിയനെ കാണാറായ്
എന്നു നീ വന്നിടും എപ്പോള്‍ നീ വന്നിടും
എത്രനാള്‍ നോക്കി ഞാന്‍ പാര്‍ക്കേണം പ്രിയനെ-
648
Kristheeya jeevitham saubhaagya jeevitham
karththaavin kunjnjungngal-kkaanandadaayakam
kashtangngal vannaalum nashtangngal vannaalum
kristhesu naayakan koottaaliyaane
Lokaththin thaangngukal neengngippoyidumpol
lokakkaarellaarum kaivedinjnjidumpol
swantha sahodarar thallikkalayumpol
yoseppin daivamen koottaaliyaane
Andhakaaram bhoovil vyaaparichchidumpol
raajaakkal nethaakkal sathrukkal aakumpol
agnikundaththilum simhakkuzhiyilum
daaniyelin daivamen koottaaliyaane
Ithra nallidayan uththama snehithan
nithyanaam raajaaven koottaaliyaayaal
enthinee bhaarangngal enthinee vyaakulam
karththaavin kunjnjangngal paattupaadum
Kaahala shabdhangal keettitaan neeramaay
kashtangal etta en priyane kaanaaraay
ennu nee vannidum eppol nee vannitum
etranaal nook naan parkkenam priyane.