657
ഭയപ്പെടാതെ നാം പോയിടാം
യിസ്രായേലിന്‍ ദൈവം കൂടെയുണ്ട്
അന്ധകാരമാമീ ലോകയാത്രയില്‍
അനുദിനമവന്‍ നമ്മെ നടത്തിടുന്നു
മരുഭൂമിയിലെ യാത്രയിലും നീ
മാറാത്ത ദൈവമല്ലോ
കാടപ്പക്ഷിയും മന്നയും കൊണ്ടവന്‍
തൃപ്തരായി നടത്തിടുന്നു-
തിരമാലകള്‍ വന്‍ ഭാരങ്ങളിലും നീ
മാറാത്ത ദൈവമല്ലോ
കാറ്റേ ശാസിച്ച കാല്‍വറി നാഥന്‍
കാത്തു സൂക്ഷിച്ചിടുന്നു-
പലവ്യാധികളാല്‍ വലഞ്ഞിടും നേരം
മാറാത്ത ദൈവമല്ലോ
ആത്മവൈദ്യനാം ശ്രീയേശു നായകന്‍
സൗഖ്യം പ്രദാനം ചെയ്യും-
മരണത്തിന്‍ കൂരിരുള്‍ താഴ്വരയിലും
നീ മാറാത്ത ദൈവമല്ലോ
ഈ ലോകത്തിലെ യാത്ര
തീര്‍ന്നിടുമ്പോള്‍
ചേര്‍ത്തിടും ഭാഗ്യനാട്ടില്‍-
657
Bhayappedaathe naam poyidaam
Yisrayelin daivam koodeyunde
Andhakaamaamee lokayaathrayil
Anudinamavan namme nadathidunnu
Marubhoomiyile yaathrayilum nee
Maaraatha daivamallo
Kaadappakshiyum mannayum kondavan
Thruptharaayi nadathidunnu-
Thiramaalakal van bhaarangalilum nee
Maaraatha daivamallo
Kaatte shasicha kaalvary naadan
Kaathu sookshichidunnu-
Pala vyaadikalaal valanjidum neram
Maaraatha daivamallo
Aatmavaidyanaam shreeyeshu naayakan
Saukhyam pradaanam cheyyum-
Maranathin koorirul thaazhvarayilum
Nee maaraatha daivamallo
Ee lokathile yaathra
theernnidumbol
Cherthidumbol bhaagyanaatil-