658
എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍
എനിക്കായ് കരുതുവാന്‍
ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെന്‍ഭാരം എല്ലാം
നിന്‍റെ ചുമലില്‍
ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോള്‍
ഭക്ഷണമായ് കാകന്‍
എന്‍റെ അടുക്കല്‍ വരും
അപ്പവും ഇറച്ചിയും ഇവ കരത്തില്‍ തരും
ജീവ ഉറവയിന്‍ തോടെനിക്കു
ദാഹം തീര്‍ത്തിടും
ക്ഷാമമേറ്റു സാരെഫാത്തില്‍
സഹിച്ചിടുവാനായ്
മരിക്കുവാനൊരുക്കമായ് ഇരുന്നിടിലും
കലത്തിലെ മാവു ലേശം കുറയുന്നില്ലെ
എന്‍റെ കലത്തില്‍
എണ്ണ കവിഞ്ഞൊഴുകിടുമെ
കാക്കകളെ നോക്കിടുവിന്‍
വിതയ്ക്കുന്നില്ല
കൊയ്ത്തു കളപ്പുര-
യൊന്നും നിറയ്ക്കുന്നില്ല
വയലിലെ താമരകള്‍
വളരുന്നല്ലൊ നന്നായ്
വാനിലെ പറവകള്‍ പുലരുന്നല്ലോ
ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങിടിലും
ചൂരച്ചെടി തണലതില്‍ ഉറങ്ങിടിലും
വന്നുണര്‍ത്തി തരും ദൂതര്‍ കനലടകള്‍
തിന്നു തൃപ്തനാക്കി നടത്തിടും
ദിനം ദിനമായ്
658
Enikkaay karuthaamennurachavane
Enikkottum bhayamilla ninachidumbol
Enikkaay karuthuvaan
Ihathililleyonnum
Chumathunnen bhaaram ellaam
Ninte chumalil
Bhakshanamillaathe vaadi kuzhanjidumbol
Bhakshanamaay kaakan
Ente adukkal varum
Appavum irachi iva karathil tharum
Jeeva uravayin thodenikku
Daaham theerthidum
Kshaamamettu saarephaathil
Sahichidaanaay
Marikkuvaanorukkamaay irunnidilum
Kalathile maavu lesham kurayunnille
Ente kalashathil
Enna kavinjozhukidume
Kaakkakale nokkiduvin
Vithackunnilla
Koythu kalappura-
yonnum nirackunnilla
Vayalile thaamarakal
Valarunnallo nannaay
Vaanile paravakal pularunnallo
Shathru bheethi kettu thellum nadungidilum
Choorachedi thanalathil urangidilum
Vannunarthi tharum doothar kanaladakal
Thinnu thrupthanaakki nadathidum
Dinam dinamaay