659
എനിക്കായൊരുത്തമ സമ്പത്ത്
സ്വര്‍ഗ്ഗരാജ്യത്തിലൊരുക്കുന്നതാല്‍
ഇനി ലോകത്തെ സ്നേഹിച്ചിടുവാന്‍
ഒരുകാലത്തും പോകയില്ല ഞാന്‍
എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും
നിന്നെമാത്രം ഞാനിനി സേവിക്കും
എന്‍റെ പ്രാണനായകനേശുവേ
നിന്‍റെ സ്നേഹം നീ എനിക്കേകിടണേ
ഏഴയാകുന്ന എന്നെ സ്നേഹിച്ച
നിന്‍റെ സ്നേഹം എത്രയോ ആശ്ചര്യം
എന്‍റെ പാപശാപങ്ങള്‍ നീക്കി നിന്‍തിരു
ജീവനാല്‍ എന്നെ നിറച്ചല്ലോ
എന്‍റെ ദേഹവും തിരു ആലയമായ്
നിന്‍റെ ആത്മാവേ എനിക്കേകിയതാല്‍
തിരുനാമത്തിന്‍ മഹത്വത്തിനാ-
യിനി ജീവിപ്പാന്‍ കൃപ നല്‍കുക
പ്രിയന്‍ തേജസ്സില്‍ വെളിപ്പെടും നാളില്‍
ഞാനും തേജസ്സിന്‍ മുമ്പില്‍ നില്‍ക്കുവാന്‍
എന്‍റെ ദേഹവും ദേഹി ആത്മാവും
സമ്പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നേന്‍
659
Enikkaayoruthama sambathe
Swargga raajyathilorukkunnathaal
Ini lokathe snehichiduvaan
Oru kaalathum pokayilla njaan
Ente aayussin dinamokkeyum
Ninne maathram njaanini sevikkum
Ente praana naayakaneshuve
Ninte sneham nee enikkekidane
Ezhayaakunna enne snehicha
Ninte sneham ethrayo aascharyam
Ente paapa shaapangal neekki nin thiru
Jeevanaal enne nirachallo-
Ente dehavum thiru aalayamaay
Ninte aatmaave enikkekiyathaal
Thiru naamathin mahathwathinaa-
yini jeevippaan krupa nalkuka-
Priyan thejassil velippedum naalil
Njaanum thejasin mumbil nilkkuvaan
Ente dehavum dehi aatmaavum
Samboornnamaay samarppikkunnen