660
ഈ വഴി വളരെ ഇടുക്കം ഞെരുക്കം
ആരിതു കടന്നിടുമോ?
കൂട്ടുകാര്‍ ചുരുക്കം ചുരുക്കം
സഹായികള്‍ ചുരുക്കം
ഹാ! ഇതല്ലോ മോക്ഷവഴി ചുരുക്കം
കഷ്ടതകള്‍ തീര്‍ക്കുവാന്‍
സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പട്ടെന്നേശു വന്നിടുമേ
മുട്ടുകള്‍ തീര്‍ത്തിടും
കണ്ണുനീര്‍ തുടയ്ക്കും
ദു:ഖമെല്ലാം തീര്‍ത്തിടുമേ
ആരുള്ളു ചാരുവാന്‍ എന്‍
മണവാളനൊഴികെ
ഞെരുക്കമുള്ളീ മരുവില്‍
ആവശ്യം വളരെ തന്‍
വാഗ്ദത്തം ഉണ്ടല്ലോ
ആയതെല്ലാം സത്യമല്ലോ
മരണം വരെയും തിരുരക്തത്താലും
തിരുവചനം വഴിയും
പരിശുദ്ധാത്മാവിലും പരിശുദ്ധമാകണം
കറ തീരെ ഇല്ലാതെ
ഞാന്‍ കുറയുന്നെങ്കിലോ
യേശു എന്നില്‍ വളരട്ടെ
മഹത്വം അവനിരിക്കട്ടെ
ഞാനവനായ് ചാകണം
എങ്കിലോ വേണ്ടില്ല
ആയിരങ്ങള്‍ ജീവിക്കട്ടെ
കണ്ണുനീരിന്‍ താഴ്വര നിന്ദകള്‍ കുറവില്ല
എങ്കിലുമുണ്ടാശ്വാസം
യേശുവിന്‍ സാക്ഷ്യവും സത്യവചനവും
മാത്രമല്ലൊ വരുത്തുന്നിത്
കൂട്ടുകാര്‍ ദുഷിക്കട്ടെ
നാട്ടുകാര്‍ പഴിക്കട്ടെ
യേശു ഇന്നും ജീവിക്കുന്നു
വിട്ടതും വെടിഞ്ഞതും
യേശുവിന്‍ പ്രബോധനം
അനുസരിച്ചാണല്ലോ ഞാന്‍
കൂലിക്കാരല്ല ഞാന്‍
യേശുവിന്‍ സ്ഥാനാപതി
തെരഞ്ഞെടുക്കപ്പെട്ടവന്‍ ഞാന്‍
രാജകീയ പുരോഹിതന്‍
വിശുദ്ധവംശക്കാരന്‍ ഞാന്‍
സ്വന്തക്കാരനാണല്ലോ ഞാന്‍
660
Ee vazhi valare idukkam njerukkam
Aarithu kadanneedumo ?
Koottukaar churukkam
Sahaayikal churukkam
Ha! Ithallo moksha vazhi
Kastathakal theerkkuvaan
Sidhanmaare cherkkuvaan
Pettenneshu vanneedume
Muttukal theerthidum
Kannuneer Thudackkum
Dukhamellaam theerthidume
Aarullu chaaruvaan en
Manavaalenozhike
Njerukkamullee maruvil
Aavasyam valare than
Vaagnatham undallo
Aayathellaam sathyamallo
Maranam vareyum thiru rakthathaalum
Thiruvachanam vazhiyum
Parishudhaatmaavilum parishudhamaakanam
Kara there illaathe
Njaan kurayunnenkilo
Yeshu ennil valaratte
Mahathwam avanirikkatte
Naanavanaay chaakanam
Enkilo vendilla
Aayirangal jeevikkatte
Kannuneerin thaazhvara nindakal kuravilla
Enkilumundaashwaasam
Yeshuvin saakshyavum sathya vachanavum
Maathramallo varuthunnithe
Koottukaar dushikkatte
Naattukaar pazhikkatte
Yeshu innum jeevikkunnu
Vittathum vedinjathum
Yeshuvin prabhodanam
Anusarichaanallo njaan
Koolikkaaranalla njaan
Yeshuvin staanapathi
Therenjedukkappettavan njaan
Raajakeeya purohithan
Vishudha vamshakkaaran njaan
Swanthakkaaranaanallo njaan