661
എന്‍റെ നാവില്‍ നവ ഗാനം
എന്‍റെ നാഥന്‍ തരുന്നല്ലോ
ആമോദാലെന്നുമേ
അവനെ ഞാന്‍ പാടുമേ
ഉയിരുള്ള നാള്‍ വരെയും
ഹല്ലേലുയ്യാ
എന്നെ തേടി മന്നില്‍ വന്നു
സ്വന്തജീവന്‍ തന്നവന്‍
ഒന്നിനാലുമേഴയെന്നെ
കൈവിടാത്തവന്‍
പാപച്ചേറ്റിലാണ്ടിരുന്ന-
യെന്നെ വീണ്ടെടുത്തല്ലോ
പാപമെല്ലാം പോക്കിയെന്നെ
ശുദ്ധി ചെയ്തല്ലോ
ഇല്ല ഭീതിയെന്നിലിന്നുമെത്ര
മോദമുള്ളത്തില്‍
നല്ല നാഥനേശുവിന്‍റെ
പാത വന്നതാല്‍
ഹല്ലെലുയ്യാ സ്തോത്രഗീതം
പാടി വാഴ്ത്തുമേശുവേ
എല്ലാക്കാലം നന്ദിയോടെ
എന്‍റെ നാളെല്ലാം
661
Ente naavil navagaanam
Ente naadan tharunnallo
Aamodaalennume
Avane njaan paadume
Uyirulla naal vareyum
Halleluyya
Enne thedi mannil vannu
Swantha jeevan thannavan
Onninaalumezhayenne
Kaividaathavan
Paapachettilaandirunna
Enne veendeduthallo
Paapamellaam pokkiyenne
Shudhi cheythallo
Illa bheethiyennilinnumethra
Modamullathil
Nalla naadaneshuvinte
Paatha vannathaal
Halleluyya stothra geetham
Paadi vaazhthumeshuve
Ellaakkaalam nandiyode
Ente naalellaam