Ethoru kaalathum
ഏതൊരു കാലത്തും

Lyrics by M.E.C
67
ഏതൊരു കാലത്തും ഏതൊരു നേരത്തും യേശവെ നിന്നെ ഞാന്‍ സ്തുതിക്കും ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലും എന്‍പരാ! നിന്നെ ഞാന്‍ സ്തുതിക്കും എന്‍ ഭയം നീക്കി എന്നഘം പോക്കി എന്നെ നന്നാക്കി നീ നിന്‍ മകനാക്കി നല്ലവന്‍ നീയേ വല്ലഭന്‍ നീയേ അല്ലലേറുമ്പോളെന്നാശ്രയം നീയേ ബാലസിംഹങ്ങള്‍ വിശന്നിരിക്കുമ്പോള്‍ പാലനം നല്‍കും നീ നിന്‍സുതര്‍ക്കെന്നും നിന്നെ നോക്കുന്നോര്‍ ലജ്ജിതരാകാ നിന്‍ ജനം നിത്യം പ്രശോഭിതരാകും ആദിയും നീയേ അനാദിയും നീയേ അന്തവും നീയേയെന്‍ സ്വന്തവും നീയേ
67
Ethoru kaalathum Ethoru nerathum Yeshuve ninne njaan sthuthikkum Imbamaanenkilum thumbamaanenkilum En paraa! ninne njaan sthuthikkum En bhayam neekki ennakham pokki Enne nannaakki nee nin makanaakki Nallavan neeye vallabhan neeye Allelerumbol-ennaashrayam neeye Baala simhangal vishannirikkumbol Paalanam nalkum nee nin sutharkkennum Ninne nokkunnor lajjitharaakaa Nin janam nithyam prashobhitharaakum Aadiyum neeye anaadiyum neeye Anthavum neeye en swanthavum neeye