670
അന്യോന്യം സ്നേഹിക്കുവിന്‍-നിങ്ങള്‍
അന്യോന്യം സ്നേഹിക്കുവിന്‍
സ്നേഹിച്ചു ജീവന്‍ തന്നവന്‍ നാഥന്‍
സ്നേഹമായോതുന്നിതാ
അന്യര്‍ തന്‍ ദു:ഖത്തില്‍
പങ്കു ചേര്‍ന്നിടണം
ആര്‍ദ്രത കാട്ടിടണം
ഉള്ളതില്‍ പങ്കു നാം അഗതികള്‍ക്കായ്
അറിഞ്ഞു നല്‍കേണം മടിച്ചിടാതെ
ദൈവത്തിന്‍ നല്‍സ്നേഹം
ഉള്ളിലുള്ളാരുമേ
ആരോടും കോപിക്കില്ല
എല്ലാം സഹിക്കുവാന്‍ ക്ഷമിച്ചിടുവാന്‍
ക്രിസ്തേശു നമ്മോടോതിയല്ലോ
അയല്‍ക്കാരെ നമ്മള്‍
സ്നേഹിക്കാതെങ്ങനെ
ദൈവത്തെ സ്നേഹിച്ചിടും?
ക്രിസ്തുവിന്‍ താഴ്മ നാം ധരിച്ചിടണം
എളിയവരെയാദരിച്ചിടണം
670
Anyonyam snehikkuvin ningal
Anyonyam snehikkuvin
Snehichu jeevan thannavan naadan
Snehamaayothunnithaa
Anyar tha dukhathil
Panku chernnidanam
Aardratha kaattidanam
Ullathil panku naam agathikalkkaay
Arinju nalkenam madichidaathe
Daivathin nalsneham
Ullilaarume
Aarodum kopikkilla
Ellaam sahikkuvaan kshamichiduvaan
Kristheshu nammodothiyallo
Ayalkkaare nammal
Snehikkaathengane
Daivathe snehichidum ?
Kristhuvin thaazma naam dharichidanam
Eliyavareyaadarichidanam