Inneyolam daivamenne
ഇന്നയോളം ദൈവമെന്നെ

Lyrics by M.J.P
672
രീതി: ഇത്രത്തോളം യഹോവ ഇന്നയോളം ദൈവമെന്നെ നടത്തി ഇന്നയോളം ദൈവമെന്നെ പാലിച്ചു ഇന്നയോളം വരേ കാത്തുസൂക്ഷിച്ചതാല്‍ നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാന്‍ ഘോരമായ കാറ്റിനാല്‍ വലഞ്ഞപ്പോള്‍ ഭാരത്താലെന്‍ മാനസം തകര്‍ന്നപ്പോള്‍ സാരമില്ലെന്നോതി തന്‍റെ മാറിനോടണച്ചതാല്‍ നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാന്‍ കൂരിരുളിലായി ഞാന്‍ വലഞ്ഞപ്പോള്‍ വേദനകളാലെ ഞാന്‍ കരഞ്ഞപ്പോള്‍ തന്‍കരങ്ങളാലെ എന്നെ ആശ്വസിപ്പിക്കുന്നതാല്‍ നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാന്‍ പാരിലെന്‍റെ വാസം തീര്‍ന്നു വേഗത്തില്‍ നേരിലെന്‍റെ പ്രിയനെ ഞാന്‍ കണ്ടിടും തീരുമേയെന്നാളിലെന്‍റെ സര്‍വ്വദു:ഖഭാരവും നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാന്‍
672
Reethi : “Ithratholam yehova” Inneyolam daivamenne nadathi Inneyolam daivamenne paalichu Inneyolam vare kaathu sookshichathaal Nandiyode ennumennu vaazhthum njaan Khoramaaya kaattinaal valanjappol Bhaarathaalen maanasam thakarnnappol Saaramillennothi thante maarinodanachathaal Nandiyode ennumennu vaazhthum njaan Koorirulilaayi njaan valanjappool Vedanakalaale njaan karanjappol Thankarangalaale enne aashwasippikkunnathaal Nandiyode ennumennu vaazhthum njaan Paarilente vaasam theernnu vegathil Nerilente priyane njaan kandidum Thirume annaalilente sarvva dukha bhaaravum Nandiyode ennumennu vaazhthum njaan