Enne karuthunna vidhangalorthaal
എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍

Lyrics by G.V
673
എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍ നന്ദിയാലുള്ളം നിറഞ്ഞിടുന്നേ എന്നെ നടത്തുന്ന വഴികളോര്‍ത്താല്‍ ആനന്ദത്തിന്‍ അശ്രു പൊഴിഞ്ഞിടുമേ യേശുവേ രക്ഷകാ നിന്നെ ഞാന്‍ സ്നേഹിക്കും ആയുസ്സിന്‍ നാളെല്ലാം നന്ദിയാല്‍ പാടിടും പാപക്കുഴിയില്‍ ഞാന്‍ താണിടാതെന്‍ പാദം ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി പാടാന്‍ പുതുഗീതം നാവില്‍ തന്നു പാടും സ്തുതികള്‍ എന്നേശുവിന്ന് ഉള്ളം കലങ്ങിടും വേളയിലെന്‍ ഉള്ളില്‍ വന്നേശു ചൊല്ലിടുന്നു തെല്ലും ഭയം വേണ്ടാ എന്‍മകനേ എല്ലാനാളും ഞാന്‍ കൂടെയുണ്ട് ഓരോ ദിവസവും വേണ്ടതെല്ലാം വേണ്ടും പോല്‍ നാഥന്‍ നല്‍കിടുന്നു തിന്നു തൃപ്തനായി തീര്‍ന്നശേഷം നന്ദിയാല്‍ സ്തോത്രം പാടുമെന്നും ക്ഷീണനായി ഞാന്‍ തീര്‍ന്നിടുമ്പോള്‍ ക്ഷണം യേശു എന്നരികില്‍ വരും ക്ഷോണി തന്നില്‍ ഞാന്‍ തളര്‍ന്നിടാതെ ക്ഷേമമാകും എന്നേശു നാഥന്‍ ദേഹം ക്ഷയിച്ചാലും യേശുവെ നിന്‍ സ്നേഹം ഘോഷിക്കും ലോകമെങ്ങും കാണ്മാന്‍ കൊതിക്കുന്നേ നിന്‍മുഖം ഞാന്‍ കാന്താ വേഗം നീ വന്നിടണേ
673
Enne karuthunna vidhangalorthaal Nandiyaalullam niranjidunne Enne nadathunn vazhikolorthaal Aanandathin asru pozhinjidume Yeshuve rakshakaa ninne Njaan snehikkum Aayussin naalellaam Nandiyaal paadidum Paapakkuzhiyil njaan thaanidaathen Paadam urappulla paaramel nirthi Paadan puthugeetham naavil thannu Paadum stuthikal enneshuvinne- Ullam kalangidum velayilen Ullil vanneshu chollidunnu Thellum bhayam vendaa en makane Ellaa naalum njaan koodeyunde Oro divasavum vendathellaam Vendupol naadan nalkidunnu Thinnu thrupthanaayi theernnasesham Nandiyaal stothram paadumennum Ksheenanaayi njaan theernnidumbol Kshanam yeshu ennarikil varum Kshoni thannil njaan thalarnnidaathe Kshemamekum enneshu naadan Deham kshayichaalum yeshuve nin Sneham ghoshikkum lokamengum Kaanmaan kothikkunne nin mukham njaan Kaanthaa vegam nee vannidane