674
ഇന്നെയോളം എന്നെ നടത്തി
ഇന്നെയോളം എന്നെ പുലര്‍ത്തി
എന്‍റെ യേശു എത്ര നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
എന്‍റെ പാപഭാരമെല്ലാം
തന്‍റെ ചുമലില്‍ ഏറ്റുകൊണ്ട്
എനിക്കായ് കുരിശില്‍ മരിച്ചു
എന്‍റെ യേശു എത്ര നല്ലവന്‍
എന്‍റെ ആവശ്യങ്ങളറിഞ്ഞ്
ആകാശത്തിന്‍ കിളിവാതില്‍ തുറന്ന്
എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
എന്‍റെ യേശു എത്ര നല്ലവന്‍
മനോഭാരത്താല്‍ വലഞ്ഞ്
മനോവേദനയാല്‍ നിറഞ്ഞ്
മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്‍റെ യേശു എത്ര നല്ലവന്‍
രോഗശയ്യയിലെനിക്കു വൈദ്യന്‍
ശോകവേളയില്‍ ആശ്വാസകന്‍
കൊടുംവെയിലതില്‍ തണലുമവന്‍
എന്‍റെ യേശു എത്ര നല്ലവന്‍
ഒരു നാളും കൈവിടില്ല
ഒരു നാളും ഉപേക്ഷിക്കില്ല
ഒരുനാളും മറുക്കുകില്ല
എന്‍റെ യേശു എത്ര വിശ്വസ്തന്‍
എന്‍റെ യേശു വന്നിടുമ്പോള്‍
തിരുമാര്‍വ്വോടണഞ്ഞിടും ഞാന്‍
പോയപോല്‍ താന്‍ വേഗം വരും
എന്‍റെ യേശു എത്ര നല്ലവന്‍
674
Inneyolam enne nadathi
Inneyolam enne pularthi
Ente yeshu ethra nallavan
Avan ennennum mathiyaayavan
Ente paapa bhaaramellaam
Thante chumalil ettukonde
Enikkaay kurishil marichu
Ente yeshu ethra nallavan
Ente aavashyangalarinje
Aakaashathin kilivaathil thuranne
Ellaam samrudhiyaay nalkidunna
Ente yeshu nalla idayan
Manobhaarathaal valanje
Mano vedanayaal niranje
Manamuruki njaan karanjidumbol
Ente yeshu ethra nallavan
Rogashayyalilenikku vaidyan
Shokavelayil aashwaasakan
Kodum vailathil thanalumavan
Ente yeshu ethra nallavan
Oru naalum kaividilla
Oru naalum upekshikkilla
Oru naalum marakkukilla
Ente yeshu ethra vishwasthan
Ente yeshu vannidumbol
Thirmaarvvodananjidum njaan
Poyapol thaan vegam varum
Ente yeshu ethra nallavan