Udayavaneshuvennidayanallo
ഉടയവനേശുവെന്നടിയനല്ലോ

Lyrics by K.J.S
681
രീതി: എന്‍പ്രിയനെന്തു മനോഹരനാം 1.ഉടയവനേശുവെന്നടിയനല്ലോ ഉലയുകില്ല ഞാനീയുലകില്‍ ആനന്ദമേ പരമാനന്ദമേ ഞാനെന്നും നാഥനെ പുകഴ്ത്തിടുമേ- 2.പച്ചപ്പുല്‍പ്പുറങ്ങളില്‍ കിടത്തിടുന്നോന്‍ ശുദ്ധജലമേകി പോറ്റിടുന്നു നീറുമെന്‍ പ്രാണനെ തണുപ്പിച്ചുതന്‍ നീതിയില്‍ നയിക്കും സല്‍പാതകളില്‍- 3.ഭീതിയെഴാതെന്നെ നടത്തിടുന്നു ലോകത്തിന്‍ കൂരിരുള്‍ താഴ്വരയില്‍ ശോകമെനിക്കെന്തിന്നരുമനാഥന്‍ ആശ്വാസദായകനനുദിനവും 4.അരികളിന്‍മദ്ധ്യേ നല്‍വിരുന്നൊരുക്കി അഭിഷേകതൈലത്താല്‍ ശിരസ്സിലേകും കവിഞ്ഞൊഴുകും മമ പാനപാത്രം മനസ്സലിവെഴും പരന്‍-ഹല്ലേലുയ്യാ 5.നന്മയും കരുണയുമായുരന്തം പിന്തുടരുമെന്നെത്തിരു കൃപയാല്‍ ചെന്നുചേരും സ്വര്‍ഗ്ഗമന്ദിരത്തിലെന്നെന്നും വസിക്കും ഞാന്‍ ഹല്ലേലുയ്യാ-
681
Reethi : ‘Enpriyanenthu manoharanaam’ 1.Udayavaneshuvennidayanallo Ulayukayilla njaaneeyulakil Aanandame paramaanandame Njaanennum naadane pukazhthidume 2.Pacha pulppurangalil kidathidunnon Shudha jalameki pottidunnu Neerumen praanane thanuppichu than Neethiyil nayikkum salpaathakalil 3.Bheethiyezhaathenne nadathidunnu Lokathin koorirul thaazhvarayil Shokamenikkenthinnaruma naadan Aashwaasa daayakananudinavum 4.Arikalin mandhye nal virunnorukki Abhishekam thailathaal shirassilekum Kavinjozhukum mama paanapaathram Manassalivezhum paran halleluyyaa 5.Nanmayum karunayumaayurantham Pinthudarumenne thiru krupayaal Chennucherum swarggamandirathi- Lennennum vasikkum njaan halleluyyaa-