Enikkaay karuthum nallidayan
എനിക്കായ് കരുതും നല്ലിടയന്‍

Lyrics by K.V.H
694
എനിക്കായ് കരുതും നല്ലിടയന്‍ (2) നന്മകള്‍ തന്നെന്നെ നീതിയിന്‍ പാതയില്‍ എന്നെന്നും വഴി നടത്തും എനിക്കായ് കരുതും നല്ലിടയന്‍ കഷ്ടങ്ങള്‍ വന്നിടുമ്പോള്‍ ഭാരങ്ങളേറിടുമ്പോള്‍ കഷ്ടങ്ങളേറ്റവന്‍ ഭാരം ചുമന്നവന്‍ ആശ്വാസം നല്‍കിടുന്നു (2) ഉറ്റവര്‍ മാറിടുമ്പോള്‍ ഏറ്റം കലങ്ങിടുമ്പോള്‍ ഉറ്റസഖിയവന്‍ മാറ്റമില്ലാത്തവന്‍ എന്നെന്നും കൂട്ടിനുണ്ട് (2) ആവശ്യഭാരങ്ങളാല്‍ ഞാനാകെ നീറിടുമ്പോള്‍ ചെങ്കടലിനുള്ളില്‍ പാതവിരിച്ചവന്‍ അത്ഭുതമായ് നടത്തും (2)
694
Enikkaay karuthum nallidayan (2) Nanmakal thannenne Neethiyin paathayil Ennennum vazhi nadathum Enikkaayi karuthum nallidayan Kastangal vannidumbol Bhaarangaleridumbol Kastangalettavan bhaaram chumannavan Aaswaasam nalkidunnu (2) Uttavar maaridumbol Ettam kalangidumbol Utta sakhiyavan maattamillaathavan Ennennum koottinunde (2) Aavashya bhaarangalaal Njaanaake neeridumbol Chenkadalinullil paatha virichavan Atbhuthamaay nadathum (2)