Ennum njaan stuthi sthothram paad
എന്നും ഞാന്‍ സ്തുതിസ്തോത്രം പാടി

Lyrics by T.K.P
697
എന്നും ഞാന്‍ സ്തുതിസ്തോത്രം പാടി വന്ദനം ചെയ്തീടുമെ വല്ലഭനേശുവിനെ സ്വന്തജീവനെ കുരിശില്‍ എനിക്കായ് തന്നതവന്‍ വന്‍കൃപയ്ക്കായ് അന്‍പിനാല്‍ പാപത്തിന്‍ഭാരത്താല്‍ ഞാന്‍ വലഞ്ഞു ശാപത്തിലാണ്ടു കിടന്നനേരം ചാരത്തവന്‍ വന്നണഞ്ഞു ചെന്നിണം ചൊരിഞ്ഞെന്നെ വീണ്ടെടുത്തു നന്ദിയോടെന്നും ഞാന്‍ പാടീടുമേ ആകുലത്തില്‍ ദു:ഖവേളകളില്‍ ആപത്തിലും ഉറ്റസ്നേഹിതനായ് ആശ്വാസത്തെ പകരുമെന്നില്‍ യേശുനാഥന്‍ മരുയാത്രയിതില്‍ വാഴ്ത്തിടും ഞാന്‍ തിരുനാമമെന്നും വേഗം വരും വിണ്ണില്‍ വീടൊരുക്കി വാനമേഘേ കര്‍ത്തന്‍ ദൂതരുമായ് വാനിലെന്നെച്ചേര്‍ത്തിടുവാന്‍ വിണ്‍പുരിയില്‍ സ്വന്തഭവനമതില്‍ വാണിടും ഞാനെന്നും മോദമോടെ
697
Ennum njaan Stuthi sthothram paadi Vandanam cheythidume Vallabhaneshuvine Swantha jeevane kurishil enikkaay Thannathavan vankrupackkay Anpinaal Paapathin bhaarathaal njaan valanju Shaapathilaandu kidanna neram Chaarathavan vannananju Chenninam chorinjenne veendeduthu Nandiyodennum njaan paadidume Aakulathil dukhavelakalil Aapathilum utta snehithanaay Aaswaasathe pakarumennil Yeshunaadan maruyaathrayithil Vaazhthidum njaan thirunaamamennum Vegam varum vinnil veedorukki Vaana meghe karthan dootharumaay Vaanilenne cherthiduvan Vinpuriyil swantha bhavanamathil Vaanidum njaanennum modamode