700
രീതി: അനുഗ്രഹത്തിന്നധിപതിയേ
അനുദിനവും അരികിലുള്ള
അരുമനാഥന്‍ മതിയെനിക്ക്
അനവധിയായ് അനുഗ്രഹങ്ങള്‍
അരുളിയെന്നെ അണയ്ക്കുമവന്‍
ഒരു നിമിഷം മറന്നിടാതെ
ഒരു ദിനവും കൈവിടാതെ
തിരുചിറകില്‍ മറവിലെന്നെ
ചേര്‍ത്തണയ്ക്കും നാഥനവന്‍
ഏറിവരും ആധികളില്‍
ഏകനല്ല പാരിതില്‍ ഞാന്‍
ഏവരും കൈവിട്ടെന്നാലും
ഏറ്റവും നല്‍ മിത്രമവന്‍
പാരിതിലെന്‍ പാതയില്‍
ഞാന്‍ പതറിടാതെ പരിപാലിക്കും
പരമനാഥന്‍ മറവിടമാം
പരമപദം അണയുവോളം
700
Anudinavum arikilulla
Aruma naadan mathiyenikke
Anavadhiyaay anugrahangal
Aruliyenne anackumavan
Oru nimisham marannidaathe
Oru dinavum kaividaathe
Thiru chirakin maravilenne
Cherthanackkum naadanavan
Eri varum aadhikalil
Ekanalla paarithil njaan
Evarum kai vittennaalum
Ettavum nal mithramavan
Paarithilen paathayil
Njaan patharidaathe paripaalikkum
Parama naadan maravidamaam
Param padam anayuvolam