En aatmaave nee dukhathaal
എന്‍ ആത്മാവേ നീ ദു:ഖത്താല്‍

Lyrics by V.N
705
“O! weary heart” എന്‍ ആത്മാവേ നീ ദു:ഖത്താല്‍ വിഷാദിക്കുന്നതെന്തിന്നായ് വന്നിടും വീണ്ടെടുപ്പിന്‍ നാള്‍ കാത്തിടുക കര്‍ത്താവിന്നായ് നീ കാത്തിരിക്ക കര്‍ത്താവിന്നായ് നീ കാത്തിരിക്ക കര്‍ത്താവിന്നായ് കര്‍ത്താവിന്നായ് എപ്പോഴും കാത്തിരിക്ക നിന്‍സ്നേഹപ്രയത്നം എല്ലാ വൃഥാവില്‍ എന്നു തോന്നിയാല്‍ നീ ഓര്‍ത്തുകൊള്‍ തന്‍ വാഗ്ദത്തം കണ്ടിടും നീയും കൊയ്ത്തിന്‍നാള്‍ കര്‍ത്താവോടകന്നോടിയാല്‍ നിന്‍ഓട്ടം എല്ലാം ആലസ്യം തന്നോടുകൂടെ നടന്നാല്‍ എല്ലായദ്ധ്വാനം മാധുര്യം നിന്‍ കണ്ണുനീരിന്‍ പ്രാര്‍ത്ഥന താന്‍ കേള്‍ക്കാതിരിക്കുന്നുവോ വിശ്വാസത്തിന്‍ സുശോധന ഇതെന്നു മറന്നുപോയോ? ഈ ഹീനദേഹത്തിങ്കല്‍ നീ ഞെരുങ്ങിടുന്നോ ക്ഷീണത്താല്‍ നിന്‍രാജന്‍ വരവിങ്കല്‍ ഈ മണ്‍പാത്രം മിന്നും തേജസ്സാല്‍ നീ സ്നേഹിക്കുന്നനേകരും കര്‍ത്താവില്‍ ഉറങ്ങിടുമ്പോള്‍ ഉയിര്‍ക്കും അവര്‍ ഏവരും എന്നോര്‍ത്തു ആശ്വസിച്ചുകൊള്‍ നിന്‍ഭക്തിയിങ്കല്‍ ക്ഷീണിപ്പാന്‍ പരീക്ഷ പെരുകുന്നുവോ? നിന്‍ശക്തി ആവര്‍ത്തിക്കുവാന്‍ ഒര്‍ ദിവ്യവഴിയുണ്ടല്ലോ വീണിടും നല്ലവീരന്മാര്‍ യുവാക്കളും വിലപിക്കും കര്‍ത്താവെ കാത്തിരിക്കുന്നോര്‍ തന്‍ നിത്യശക്തി പ്രാപിക്കും
705
“O! weary heart” En aatmaave nee dukhathaal Vishaadikkunn-ethenthinnaay Vannidum veendeduppin naal Kaathiduka karthaavinnaay Nee kaathirikka karthaavinnay Nee kaathirikka karthaavinnay Karthavinnaay Eppozhum kaathirikka Nin sneha prayatnam Ellaam vrudaavil Ennu thonniyaal Nee orthukol than vaagdatham Kandidum neeyum koythin naal Karthaavod-akannodiyaal Nin ottam ellaam aalasyam Thannodu koode nadannaal Ellaayadhwaanam maadhuryam Nin kannu-neerin praarthana Thaan kelkkaathirikkunnuvo? Vishwaasathin sushodhana Ithennu marannu poyo? Ee heena dehathinkal nee Njerungidunno ksheenathaal Nin raajan varavinkal ee Manpaathram minnum thejassaal Nee snehikkunn-anekarum Karthaavil urangidumbol Uyirkkum avar evarum Ennorthu aashwasichukol Nin bhakthiyinkal ksheenippaan Pareeksha perukunnuvo? Nin shakthi aavarthikkuvaan Or divya vazhiyundallo Veenidum nalla veeranmaar Yuvaakkalum vilapikkum Karthaave kaathirikkunnor Than nithya shakthi praapikkum