Haa! ethra bhaagyam undenikku!
ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓര്‍ക്കിലെന്നുള്ളം തുള്ളിടുന്നു

Lyrics by P V T
709
“Blessed assurance” Jesus ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓര്‍ക്കിലെന്നുള്ളം തുള്ളിടുന്നു ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവെ സ്തുതിക്കും ഹാ എന്‍റെ ഭാഗ്യം അനന്തമേ! ഇതു സൗഭാഗ്യ ജീവിതമേ! ലോകത്തിലീ ഞാന്‍ ഹീനനത്രേ ശോകമെപ്പോഴും ഉണ്ടെനിക്കു മേഘത്തിലേശു വന്നിടുമ്പോള്‍ എന്നെയന്‍പോടു ചേര്‍ത്തിടുമ്പോള്‍ ദൈവത്തിന്‍രാജ്യം ഉണ്ടെനിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ് വിശുദ്ധര്‍കൂട്ടം ചേര്‍ന്നിരിക്കും പന്തിയില്‍ ചേര്‍ന്നു ഞാന്‍ ഭുജിക്കും- കണ്ണുനീരെല്ലാം താന്‍ തുടയ്ക്കും വര്‍ണ്ണം വിശേഷമായുദിക്കും ജീവകിരീടമെന്‍ ശിരസ്സില്‍ കര്‍ത്തന്‍ വച്ചിടുമാസദസ്സില്‍- വെണ്‍നിലയങ്കികള്‍ ധരിച്ചു പൊന്‍കുരുത്തോലകള്‍ പിടിച്ചു ദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനെന്നുമാനന്ദിച്ചു- ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു വര്‍ണ്ണിപ്പാന്‍ ത്രാണിയില്ലെനിക്കു മഹത്ത്വഭാഗ്യം തന്നെയിതിന്‍ സമത്തിലൊന്നും ഇല്ലിഹത്തില്‍-
709
“Blessed assurance” Jesus Haa! ethra bhaagyam undenikku! Orkkilennullam thullidunnu Njaaninnu paadi aanandikkum Njanennumeshuve sthuthikkum Haa ente bhaagyam ananthame! Ithu saubhaagya jeevithame! Lokathilee njaan heenanathre shokameppozhum undenikku Meghathil-eshu vannidumbol enney-anpodu cherthidumbol Daivathin raajyam undenikkaay Daiva-kunjaadum shishyarumaay Vishudhar koottam chernnirikkum Panthiyil chernnu njaan bhujikkum Kannu neerellaam thaan thudackkum Varnnam vishesham-aayudikkum Jeeva kireedam en shirassil karthan vachidumaa sadassil Ven nilayankikal dharichu pon kurutholakal pidichu Daiva kunjaadine sthuthichu Paadum njan-ennum-aanandichu Haa! ethra bhaagyam undenikku Varnnippaan thraani-illenikku Mahathwa bhaagyam thanneyithin samathilonnum illihathil