Samayamaam radathil njaan
സമയമാം രഥത്തില്‍ ഞാന്‍

Lyrics by V N
714
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍ സ്വദേശം കാണ്മതിന്നു ബദ്ധപ്പട്ടോടിടുന്നു ആകെയല്‍പ്പനേരം മാത്രം എന്‍റെ യാത്ര തീരുവാന്‍ യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍ രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം എന്‍റെ യാത്രയുടെ അന്തം ഇന്നലേക്കാള്‍ അടുപ്പം രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളിലുറങ്ങുന്നു അപ്പോഴുമെന്‍ രഥത്തിന്‍റെ ചക്രം മുമ്പോട്ടോടുന്നു തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രേ വാഞ്ഛിതം ഭാരങ്ങള്‍ കൂടുന്നതിന്നു ഒന്നും വേണ്ട യാത്രയില്‍ അല്‍പ്പം അപ്പം വിശപ്പിന്നും സ്വല്‍പ്പം വെള്ളം ദാഹിക്കില്‍ സ്ഥലം ഹാ! മഹാവിശേഷം ഫലം എത്ര മധുരം! വേണ്ട വേണ്ടാ ഭൂപ്രദേശം അല്ല എന്‍റെ പാര്‍പ്പിടം നിത്യമായോര്‍ വാസസ്ഥലം എനിക്കുണ്ട് സ്വര്‍ഗ്ഗത്തില്‍ ജീവവൃക്ഷത്തിന്‍റെ ഫലം ദൈവപറുദീസയില്‍ എന്നെ എതിരേല്‍പ്പാനായി ദൈവദൂതര്‍ വരുന്നു വോണ്ടുമ്പോലെ യാത്രയ്ക്കായി പുതുശക്തി തരുന്നു- ശുദ്ധന്മാര്‍ക്കു വെളിച്ചത്തില്‍ ഉള്ള അവകാശത്തില്‍ പങ്കു തന്ന ദൈവത്തിന്നു സ്തോത്രം സ്തോത്രം പാടും ഞാന്‍-
714
Samayamaam radathil njaan swargga yaathra cheyyunnu En swadesham kaanmathinnu bedhappett-odidunnu Aake-yalpaneram maathram ente yaathra theeruvaan Yeshuve ninakku sthothram vegam ninne kaanum njaan Raavile njaan unarumbol bhaagyamullor nischayam Ente yaathrayude antham innalekkaal aduppam Raathriyil njaan daivathinte kaikalil-urangunnu Appozhumen radhathinte chakram mumbott-odunnu Theduvan jadathin sukham ippol alla samayam Swantha naattil daiva mukham kaankayathre vaanjchitham Bhaarangal koodunnathinnu onnum venda yaathrayil Alpam appam vishappinnum swalpam vellam daahikkil Sthalam haa! mahaavishehsam phalam ethra madhuram! Venda venda bhoo-pradesham alla ente paarppidam Nithyamaayor vaasa-sthalam enikkunde swarggathil Jeeva vrukshathinte phalam daiva parudeesayil Enne ethirelppaanayi daiva doother varunnu Vendumbole yaathrackkaayi puthu shakthi tharunnu Shudhanmaarkku velichathil ulla avakaashathil Panku thanna daivathinnu Sthothram sthothram paadum njaan