72
നിസ്തുലനാം നിര്‍മ്മലനാം
ക്രിസ്തുവിനെ സ്തുതിച്ചിടുവിന്‍
അദൃശ്യനാം ദൈവത്തിന്‍ പ്രതിമയവന്‍
ദൈവിക തേജസ്സിന്‍ മഹിമയവന്‍
ആദിയവന്‍ അന്തമവന്‍
അഖിലജഗത്തിനും ഹേതുവവന്‍
വാര്‍ത്തയായിരുന്നവന്‍ ജഡമെടുത്തീ-
പാര്‍ത്തലത്തില്‍ വന്നു പാര്‍ത്തതിനാല്‍
നമുക്കു തന്‍റെ നിറവില്‍ നിന്നും
കൃപമേല്‍ കൃപ ലഭിപ്പാനിടയായ്-
ദൈവവിരോധികളായതിനാല്‍
ന്യായവിധിക്കു വിധേയര്‍ നമ്മെ
ദൈവമക്കള്‍ ആക്കിയല്ലോ
ജീവനും തന്നവന്‍ സ്നേഹിച്ചതാല്‍
തന്‍കൃപയിന്‍ മഹിമാധനത്തെ
നിത്യയുഗങ്ങളില്‍ കാട്ടിടുവാന്‍
മര്‍ത്യര്‍ നമ്മെ അവനുയര്‍ത്തി
സ്വര്‍ഗ്ഗസ്ഥലങ്ങളിലങ്ങിരുത്തി
വിണ്ണിലും മണ്ണിലും ഉള്ളതെല്ലാം
പിന്നെയും ക്രിസ്തുവിലൊന്നാകും
പൂര്‍ണ്ണതയില്‍ ദൈവികമാം
നിര്‍ണ്ണയങ്ങള്‍ നിറവേറിടുമേ-
72
Nisthulanaam nirmmalanaam
Kristhuvine sthuthichiduvin
Adrushyanaam daivathin prathimayavan
Daivika thejassin mahimayavan
Aadiyavan anthamavan -
akhila jagathinum hethuvavan
Vaarthayaay irunnavan jadameduthi
Paarthalathil vannu paarthathinaal
Namukku thante niravil ninnum
krupamel krupa labhippaanidayaay
Daiva virodikalaayathinaal
Nyaayavidhikku vidheyer namme
Daivamakkal aakkiyello
jeevanum thannavan snehichathaal
Than krupayin mahimaa dhanathe
Nithya yugangalil kaattiduvaan
Marthyer namme avanuyarthi
swargasthdalangalil angiruthi
Vinnilum mannilum ullathellaam
Pinneyum kristhuvilonnaakum
Poornnathayil daivikamaam
nirnnayangal niraveridume