728
എനിക്കേശുവുണ്ടീ മരുവില്‍
എല്ലാമായെന്നുമെന്നരികില്‍
ഞാനാകുലനായിടുവാന്‍
മനമേയിനി കാര്യമില്ല
ദിനവും നിനക്കവന്‍ മതിയാം
കടുംശോധന വേളയിലും
പാടിയെന്മനമാശ്വസിക്കും
നേടും ഞാനതിലനുഗ്രഹങ്ങള്‍
പാരിലെന്നുടെ നാളുകളീ
പരനേശുവെ സേവിച്ചു ഞാന്‍
കരഞ്ഞിന്നു വിതച്ചിടുന്നു
ഒന്നുമാത്രമെന്നാഗ്രഹമേ എന്നെ
വീണ്ടെടുത്ത നാഥനെ
മന്നില്‍ എവിടെയും കീര്‍ത്തിക്കണം
നീറുമെന്നുടെ വേദനകള്‍
മാറും ഞാനങ്ങു ചെന്നിടുമ്പോള്‍
മാറില്‍ ചേര്‍ത്തു കണ്ണീര്‍ തുടയ്ക്കും
728
Enikk-eshuvundee maruvil
Ellaamaayennu-mennarikil
Njaan-aakulanaayiduvaan
Manameyini kaaryamilla
Dinavum ninakk-avan mathiyaam
Kadum shodhana velayilum
Paadi-enmanam-aashwasikkum
Nedum njaan-athil-anugrahangal
Paaril-ennude naalukalee
Paran-eshuve sevichu njaan
Karanjinnu vithachidunnu
Onnu-maathramenn-aagrahame enne
Veendedutha naadhane
Mannil evideyum keerthikkanam
Neerum-ennude vedanakal
Maarum njaanangu chennidumbol
Maaril cherthu kanneer thudackkum