729
രീതി: വാഴ്ത്തുമെന്നും പരമേശനെ
എന്‍റെ സമ്പത്തെന്നു ചൊല്ലുവാന്‍
വെറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
ചാവിനെ വെന്നുയിര്‍ത്തവന്‍
വാനലോകമതില്‍ ചെന്നു
സാധുവെന്നെ ഓര്‍ത്തു നിത്യം
താതനോടു യാചിക്കുന്നു
ക്രൂശില്‍ മരിച്ചീശനെന്‍പേര്‍ക്കായ്
വീണ്ടെടുത്തെന്നെ
സ്വര്‍ഗ്ഗ കനാന്‍ നാട്ടിലാക്കുവാന്‍
പാപം നീങ്ങി ശാപം മാറി
മൃത്യുവിന്മേല്‍ ജയമേകി
വേഗം വരാമെന്നുരച്ചി-
ട്ടാമയം തീര്‍ത്താശ നല്‍കി
തന്‍റെ പേര്‍ക്കായ് സര്‍വ്വസമ്പത്തും
യാഗമായ് വച്ചി-
ട്ടെന്നെന്നേക്കും തന്നില്‍ പ്രേമമായ്
തന്‍റെ വേല ചെയ്തുകൊണ്ടും
എന്‍റെ ക്രൂശ് ചുമന്നുകൊണ്ടും
പ്രാണപ്രിയന്‍ സേവയിലെന്‍
ആയുസ്സെല്ലാം കഴിച്ചിടും
നല്ല ദാസന്‍ എന്നു ചൊല്ലുന്നാള്‍
തന്‍റെ മുമ്പാകെ
ലജ്ജിതനായ് തീര്‍ന്നുപോകാതെ
നന്ദിയോടെന്‍ പ്രിയന്‍മുമ്പില്‍
പ്രേമകണ്ണീര്‍ ചൊരിഞ്ഞിടാന്‍
ഭാഗ്യമേറും മഹോത്സവ
വാഴ്ചകാലം വരുന്നല്ലോ
കുഞ്ഞാടാകും എന്‍റെ പ്രിയന്‍റെ
സീയോന്‍ പുരിയില്‍
ചെന്നുചേരാന്‍ ഭാഗ്യമുള്ളതാല്‍
ലോകമെന്നെ ത്യജിച്ചാലും
ദേഹമെല്ലാം ക്ഷയിച്ചാലും
ക്ലേശമെന്നില്‍ ലേശമില്ലാ
തീശനെ ഞാന്‍ പിന്തുടരും
എന്‍റെ ദേശം ഇദ്ധരയല്ല
അന്യനായ് സാധു
ഹാമിന്‍ദേശം വിട്ടുപോകുന്നു
മേലിന്നെരുശലേമെന്നെ
ചേര്‍ത്തുകൊള്‍വാനൊരുങ്ങിത്തന്‍
ശോഭയേറും വാതിലുക
ളെനിക്കായിട്ടുയര്‍ത്തുന്നു
എന്‍റെ രാജാവെഴുന്നള്ളുമ്പോള്‍
തന്‍റെ മുമ്പാകെ
ശോഭയേറും രാജ്ഞിയായിത്തന്‍
മാര്‍വ്വിലെന്നെ ചേര്‍ത്തിടും തന്‍
പൊന്നു മാര്‍വ്വില്‍ മുത്തിടും ഞാന്‍
ഹാ! എനിക്കീ മഹാഭാഗ്യം
ദൈവമേ നീ ഒരുക്കിയേ!
729
‘Vaazhthumennum parameshane’ enna reethi
Ente sambathennu cholluvaan
Vereyillonnum
Yeshu maathram sambath-aakunnu
Chaavine vennu-uyirthavan
Vaanaloka-mathil chennu
Saadhuvenne orthu nithyam
Thaathanodu yaachikkunnu
Krooshil marich-eeshan-enperkkaay
Veendeduthanne
Swargga kanaan naattilaakkuvaan
Paapam neengi shaapam maari
Mruthyuvin-mel jayameki
Vegam varaam-ennu-rachitt
Aamayam theerth-aasha nalki
Thante perkkaay sarvva sambathum
Yaagamaay vechi-
Ttennennekkum thannil premamaay
Thante vela cheythu-kondum
Ente kroosh chumannukondum
Praana priyan sevayilen
Aayussellaam kazhichidum
Nalla daasan ennu chollunnaal
Thante mumbaake
Lajjithanaay theernnu pokaathe
Nandiyoden priyan mumbil
Prema kanneer chorinjidaan
Bhaagya merum mahotsava
Vaazhchakaalam varunnallo
Kunjadaakum ente priyante
Seeyon puriyil
Chennu cheraan bhaagyamullathaal
Lokamenne thyajichaalum
Dehamellaam kshayichaalum
Kleshamennil leshamillaath
Eeshane njaan pinthudarum
Ente desham iddharayalla
Annyanaay saadhu
Haamin desham vittu pokunnu
Meli-nnerushalemenne
Cherthu kolvaanorungi than-
Shobhayerum vaathilukal
Enikkaayittu-uyarthunnu
Ente raajaav ezhunnallumbol
Thante mumbaake
Shobhayerum raajnjiyaayi than
Maarvvilenne cherthidum than
Ponnum maarvvil muthidum njaan
Haa! enikkee mahaabhaagyam
Daivame nee orukkiye!