Ithu vare-yenne karuthiya naadha
ഇതുവരെയെന്നെ കരുതിയ നാഥാ

Lyrics by M.E.C
733
ഇതുവരെയെന്നെ കരുതിയ നാഥാ! ഇനിയെനിക്കെന്നും തവ കൃപ മതിയാം ഗുരുവരനാം നീ കരുതുകില്‍ പിന്നെ കുറവൊരു ചെറുതും വരികില്ല പരനേ! അരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീ പരിമളതൈലം പകരുമെന്‍ ശിരസ്സില്‍ പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍ പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ തിരുച്ചിറകടിയില്‍ മറച്ചിരുള്‍ തീരും വരെയെനിക്കരുളുമരുമയൊടഭയം കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത ഒരു നിമിഷവുമീ മരുവിലില്ലെനിക്കു ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ് ഒരു പൊഴുതും നീ പിരിയുകയില്ല മരണത്തിന്‍ നിഴല്‍ താഴ്വരയതിലും ഞാന്‍ ശരണമറ്റവനായ് പരിതപിക്കാതെ വരുമെനിക്കരികില്‍ വഴിപതറാതെ കരം പിടിച്ചെന്നെ നടത്തിടുവാന്‍ നീ തല ചരിച്ചിടുവാന്‍ സ്ഥലമൊരു ലവമീ- യുലകിതിലില്ല മനുജകുമാരാ തല ചരിക്കും ഞാന്‍ തവ തിരുമാറില്‍ നലമൊടു ലയിക്കും തവ മുഖപ്രഭയില്‍
733
Ithu vare-yenne karuthiya naadha Iniyenikk-ennum thava krupa mathiyaam Guravanaam nee karuthukil pinne Kuravoru cheruthum varikilla parane! Arikalin naduvil virunnorukkum nee Parimala thailam pakarumen shirassil- Parichithar palarum parihasichennaal Parichil nee krupayaal paricharichenne Thiru chirakadiyil marachirul theerumvarey- Enikkarulum-arumayod-abhayam Karunayin karathin karuthalillaatha Oru nimishavumee maruvilill-enikku Iravilennoliyaay pakalilen thanalaay Oru pozhuthum nee piriyukayilla- Maranathin nizhal thaazhvarayathilum njaan Sharanamatt-avanaay parithapikkaathe Varumenikkarikil vazhi patharaathe Karam pidichenne nadathiduvaan nee- Thala cherichiduvaan sthalamoru lavami- Ulakithililla manuja kumaaraa! Thala cherickkum njaan thava thiru maaril Nalamodu layikkum thava mukha prabhayil-