En praana naadhan ennu varum
എന്‍പ്രാണനാഥന്‍ എന്നു വരും

Lyrics by C.J
735
എന്‍പ്രാണനാഥന്‍ എന്നു വരും? എന്നു തീരും എന്‍വേദനകള്‍? ആകുലത്തില്‍ ആശ്വസിപ്പാന്‍ ആവശ്യങ്ങളില്‍ ആശ്രയിപ്പാന്‍ അങ്ങല്ലതാരും ഇല്ലെനിക്ക് ആത്മനാഥാ ഈ പാരിടത്തില്‍ ഇന്നിഹത്തില്‍ നിന്നിലല്ലാ- തില്ല സന്തോഷം ജീവിതത്തില്‍ തിങ്ങിവിങ്ങുന്ന സങ്കടവും എങ്ങും പഴിയും നിന്ദകളും പ്രിയരെല്ലാം കൈവിടുമ്പോള്‍ പ്രതികൂലമായ് മാറിടുമ്പോള്‍ പ്രാണപ്രിയാ ഈ ഏഴയാകും പ്രാണിയെ നീയും കൈവിടുമോ! നല്ലതല്ലാതൊന്നുമില്ല നീ നല്‍കുമെല്ലാം നന്മയല്ലോ നിത്യത തന്നിലെത്തുവോളം നീ നടത്തെന്നെ നിന്‍ഹിതംപോല്‍
735
En praana naadhan ennu varum? Ennu theerum en vedanakal? Aakulathil aashwasippaan Aavashyangalil aashrayippaan Angallaathaarum illenikke Aatma naadhaa ee paaridathil Innihathil ninnilallaath-tilla Santhosham jeevithathil Thingi vingunna sankadavum Engum pazhiyum nindakalum Priyarellaam kaividumbol Prathikoolamaay maaridumbol Praana priyaa ee ezhayaakum Praaniye neeyum kaividumo? Nallathallaath-onnumilla nee Nalkum-ellaam nanmayallo Nithyatha thannilethuvolam nee Nadathenne nin hitham pol