Ariyunnallo daivam ariyunnallo
അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ

Lyrics by T.K.S
736
അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ എന്‍റെ ഭാവിയാകെ നാഥന്‍ അറിയുന്നല്ലോ എന്തിന്നായ് ഞാന്‍ ചിന്തകളാല്‍ കലങ്ങിടുന്നു നാളെയെന്തു നടക്കും ഞാനറിയുന്നില്ല നാളെയെന്നെ കരുതുന്നോ- നറിഞ്ഞിടുന്നു കാലമതിന്നതീതനാണവനാകയാല്‍ ആകുലത്തിന്നവകാശമെനിക്കിന്നില്ല ചുവടോരൊന്നെടുത്തു വച്ചിടുവാന്‍ മുമ്പില്‍ അവനേകും വെളിച്ചമതെനിക്കു മതി അതിലേറെ കൊതിക്കുന്നില്ലിഹ ലോകെ ഞാന്‍ അവനിഷ്ടമെടുത്തെന്താണതു ചെയ്യട്ടെ മനം തകര്‍ന്നവര്‍ക്കവനടുത്തുണ്ടല്ലോ ദിനംതോറും അവന്‍ഭാരം ചുമക്കുന്നല്ലോ നിണം ചിന്തി വിടുവിച്ചു നടത്തുന്നവന്‍ മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നു അവന്‍ നന്നായറിഞ്ഞല്ലാതെ- നിക്കൊന്നുമേ അനുവദിക്കുകയില്ലെന്നനുഭവത്തില്‍ അഖിലവുമെന്‍റെ നന്മ കരുതിയല്ലോ അവന്‍ ചെയ്യുന്നതുമൂലം ഭയമില്ലെന്നില്‍ ഒരു നാള്‍ തന്നരികില്‍ ഞാന്‍ അണയുമപ്പോള്‍ കരുണയിന്‍ കരുതലിന്‍ ധനമാഹാത്മ്യം തുരുതുരെ കുതുകത്താല്‍ പുളകിതനായ് വരും കാലങ്ങളില്‍ കാണാന്‍ കഴിയുമല്ലോ
736
Ariyunnallo daivam ariyunnallo Ente bhaaviyaake Naadhan ariyunnallo Enthinnaay njaan Chinthakalaal kalangidunnu Naale-yenthu nadakkum njaan-ariyunnilla Naale-yenne karuthunnon- arinjidunnu Kaalamathi-nnatheethanaan-avan-aakayaal Aakulathinn-avakaahsam-enikkinnilla Chuvad-oronneduthu vechiduvaan mumbil Avanekum velicham-athenikku mathi Athilere kothikkunn-illiha loke njaan Avanishtam-aduth-enthanathu cheyyatte Manam thakarnn-avarkk-avan-aduthundallo Dinam thorum avan bhaaram chumakkunnallo Ninam chinthi viduvichu nadathunnavan Manam kaninju kondenne karuthidunnu Avan nannaay-arinjallaath- enikkonnume Anuvadikkukayillenn-anubhavathil Akhilavum-ente nanma karuthiyallo Avan cheyyunnathu moolam bhayamill-ennil Oru naal thannarikil njaan Anayum-appol Karunayin karuthalin dhana maahaathmyam Thuruthure kuthukathaal pulakithanaay Varum kaalangalil kaanaan Kazhiyumallo