Anugrahathinn-adhipathiye
അനുഗ്രഹത്തിന്നധിപതിയേ

Lyrics by M.E.C
739
അനുഗ്രഹത്തിന്നധിപതിയേ! അനന്തകൃപ പെരും നദിയേ! അനുദിനം നിന്‍പദം ഗതിയേ! അടിയനു നിന്‍ കൃപ മതിയേ! വന്‍വിനകള്‍ വന്നിടുകില്‍ വലയുകയില്ലെന്‍ ഹൃദയം വല്ലഭന്‍ നീയെന്നഭയം വന്നിടുമോ പിന്നെ ഭയം? തന്നുയിരെ പാപികള്‍ക്കായ് തന്നവനാം നീയിനിയും തള്ളിടുമോ ഏഴയെന്നെ? തീരുമോ നിന്‍ സ്നേഹമെന്നില്‍? തിരുക്കരങ്ങള്‍ തരുന്ന നല്ല ശിക്ഷയില്‍ ഞാന്‍ പതറുകില്ല മക്കളെങ്കില്‍ ശാസനകള്‍ സ്നേഹത്തിന്‍ പ്രകാശനങ്ങള്‍ പാരിടമാം പാഴ്മണലില്‍ പാര്‍ത്തിടും ഞാന്‍ നിന്‍തണലില്‍ മരണദിനം വരുമളവില്‍ മറഞ്ഞിടും നിന്‍ മാര്‍വ്വിടത്തില്‍
739
Anugrahathinn-adhipathiye! Anantha krupa perum nadiye! Anudinam nin padam gathiye! Adiyanu nin krupa mathiye! Van vinakal vannidukil Valayukayillen hrudayam Vallabhan nee enn-abhayam Vannidumo pinne bhayam? Thannuyire paapikalkkaay Thannavanaam neeyiniyum Thallidumo ezhayenne? Theerumo nin sneham ennil? Thiru kkarangal tharunna nalla Shikshayil njaan patharukilla Makkalenkil shaasanakal Snehathin prakaashanangal Paaridamaam paazhmanalil Paarthidum njaan nin thanalil Marana dinam varumalavil Maranjidum nin maarvvidathil