74
സര്‍വ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാന്‍
ഇക്ഷോണിതലത്തില്‍ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ
യേശു മാറാത്തവന്‍ യേശു മാറാത്തവന്‍
യേശു മാറാത്തവന്‍ ഹാ എത്ര നല്ലവന്‍!
ഇന്നുമെന്നും കൂടെയുള്ളവന്‍
തന്റെ കരുണയെത്രയോ അതിവിശിഷ്ടം!
തന്‍ സ്നേഹമാശ്ചര്യമേ
എന്‍ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയേ തന്റെ സ്നേഹത്താല്‍-
രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവന്‍
നല്ല വൈദ്യനും ദിവ്യഔഷധവുമെന്‍
ആത്മസഖിയും അവന്‍ തന്നെ-
തേജസ്സില്‍ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാന്‍
ദിവ്യ ആത്മാവാല്‍ ശുദ്ധീകരിച്ചെന്നെയും
തന്‍ സന്നിധിയില്‍ നിറുത്തിടുമേ-
സീയോനില്‍ വാണിടുവാനായ് വിളിച്ചുതന്റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം! ഈ വന്‍കൃപയെ ഓര്‍ക്കുമ്പോള്‍
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ
74
Sarvva srushtikalu monnaay pukazhthidunna
Shrastaavine sthuthikkum njaan
Ikshoni thalathil jeevikkunna naalellaam
Ghoshichidum ponnu naadhane
Yeshu maaraathavan yeshu maarathavan
Yeshu maarathavan haa ethra nallavan
Innu mennum koodeyullavan
Thante karuna ethrayo athivishistam
Than snehamaascharyame
En lamkhanangalum ennakkruthyangalumellaam
Akattiye thante snehathaal--
Roga shayyayilenukku sahaayakanum
Raakkaala geethavumavan
Nalla vaidyenum divya aushadhavumen
Aathmasakhiyum avan thanne--
Thejassil vaasam cheyyunna vishudharothu
Avakaasham njaanum praapippaan
Divya athmaavaal shudheekarichenneyum
Than sannidhiyil niruthidume--
Seeyonil vaaniduvanaay vilichu thante
Shrestopadeshavum thannu
Haa! enthoralbhutham! ee van krupaye orkkumbol
Nandi kondennullam thingunne--