740
അന്ധകാരത്താലെല്ലാ
കണ്ണും മങ്ങുമ്പോള്‍
മങ്ങിടാത്ത കണ്ണെനിക്കൊ-
ന്നുണ്ടു സ്വര്‍ഗ്ഗത്തില്‍
എന്‍മൊഴി കേള്‍പ്പാന്‍
ഭൂവില്‍ കാതില്ലെങ്കിലും
ചെമ്മയായ് തുറന്ന കാതൊ-
ന്നുണ്ടു സ്വര്‍ഗ്ഗത്തില്‍
മാനുഷികമാം കൈകള്‍
താണുപോകുമ്പോള്‍
ക്ഷീണിക്കാത്ത കൈയെനിക്കൊ-
ന്നുണ്ടു സ്വര്‍ഗ്ഗത്തില്‍
ഭൂമയര്‍ക്കുള്ള സ്നേഹം
നീങ്ങിപ്പോകുമ്പോള്‍
ക്ഷാമമേശിടാത്ത സ്നേഹ-
മുണ്ടു സ്വര്‍ഗ്ഗത്തില്‍
ഉള്ളിലാകുല ചിന്തയുള്ള മര്‍ത്യരേ!
വല്ലഭന്‍റെ കണ്‍കളുണ്ടി-
ക്കല്ലുപാതയില്‍
തന്‍ കരുണയോ
പൂര്‍ണ്ണമാണു സാന്ത്വനം
ചെയ്വതിന്നു നാഥനടു
ത്തുണ്ടു നിര്‍ണ്ണയം
പ്രാര്‍ത്ഥനയ്ക്കവന്‍ മുമ്പില്‍-
സ്തോത്രമോടു നാം
എത്തിയെന്നും തന്‍റെ വാക്കി-
ലാശ്രയിക്കുവിന്‍
വിശ്വസിക്കുവാന്‍ യോഗ്യനായ നാഥനെ
വിശ്വസിച്ചുമനുസരിച്ചും
നാള്‍ കഴിക്കുവിന്‍
740
Andhakaarathaal ellaa
Kannum mangumbol
Mangidaatha kannenikko-
nnundu swarggathil
En mozhi kelppaan
Bhoovil kaathillenkilum
Chemmeyaay thuranna kaatho-
nnundu swarggathil
Maanushikamaam kaikal
Thaanu pokumbol
Ksheenikkaatha kaiyyenikko-
nnundu swarggathil
Bhoomayarkkulla sneham
Neengippokumbol
Kshaamam-eshidaatha sneha-
mundu swarggathil
Ullilaakula chinthayulla marthyare!
Vallabhante kankalundi-
kkallu paathayil
Than karunayo
Poornnamaanu santhwanam
Cheyvathinnu naadhan adu-
thunde nirnnayam
Praarthanackk-avan mumbil
Sthothramodu naam
Ethiyennum thante vaakkil-
aashrayikkuvin
Vishwasikkuvaan yogyanaaya naadhane
Vishwasichum-anusarichum
Naal kazhikkuvin