742
എന്നില്‍ കനിയും ദൈവം-എന്‍റെ
വേദനകളില്‍ ശോധനകളില്‍
ഏറ്റം അടുത്ത തുണയവനാം
എന്നും സ്നേഹിതരില്ലരികില്‍
ഒന്നായിരുന്നോര്‍ പിരിഞ്ഞിടുമേ
എന്നും പിരിയാതരികില്‍ വരും
ഇന്നുമെന്നുമനന്യനവന്‍
എല്ലാ നാളും പുകഴ്ത്തിടും ഞാന്‍
നല്ലവനാം തന്‍ വന്‍കൃപയെ
വല്ലഭന്‍ തന്‍കൈകളില്‍ ഞാന്‍
അല്ലും പകലും നിര്‍ഭയനാം
നീര്‍ത്തോടുകളില്‍ മാനിനെപ്പോല്‍
ആര്‍ത്തിയോടവനെത്തേടിടും ഞാന്‍
പാര്‍ത്തിടും തന്‍ പദമരികില്‍
തീര്‍ത്തിടും എന്‍പശിദാഹം
കണ്ണുകളിന്നു കൊതിക്കുന്നെന്‍
കര്‍ത്തനെ നേരില്‍ കണ്ടിടുവാന്‍
നിത്യത മുഴുവന്‍ തന്നരികില്‍
ഭക്തരുമൊത്തു പാര്‍ത്തിടുവാന്‍
742
Ennil kaniyum daivam-ente
Vedanakalil shodhanakalil
Ettam adutha thunayavanaam
Ennum snehitharillarikil
Onnaayirunnor pirinjidume
Ennum piriyaatharikil varum
Innumennum-anannyanavan
Ellaa naalum pukzhthidum njaan
Nallavanaam than van krupaye
Vallabhan than kaikalil njaan
Allum pakalum nirbhayanaam
Neerthodukalil maanineppol
Aarthiyodavane thedidum njaan
Paarthidum than padamarikil
Theerthidum en pashidaaham
Kannukalinnu kothikkunnen
Karthane neril kandiduvaan
Nithyatha muzhuvan thann-arikil
Bhaktharumothu paarthiduvaan