En rakshakaneshu nadhanennum
എന്‍ രക്ഷകനേശു നാഥനെന്നും

Lyrics by G.P
744
എന്‍ രക്ഷകനേശു നാഥനെന്നും ജീവിക്കുന്നു എന്നെ കൈവിടാതെ കാത്തു നിത്യം പാലിക്കുന്നു ഞാന്‍ പാടി സ്തുതിച്ചിടുമേ എന്‍രക്ഷകനേശുവിനെ എന്‍ജീവിത കാലമെല്ലാം ഞാന്‍ പാടി പുകഴ്ത്തിടുമേ ഇരുളിന്‍ പാതയില്‍ ഇടറും നേരത്തില്‍ തുണയായ് വന്നിടും താന്‍ കരം പിടിച്ചു വഴി നടത്തും കരുണയിന്നുറവിടം താന്‍ മരുവിന്‍ താപത്താല്‍ പെരുകും ദാഹത്താല്‍ ക്ഷീണിതനായിടുമ്പോള്‍ ദാഹജലം പകര്‍ന്നു തരും ജീവജലവും അവന്‍ താന്‍ കുരിശില്‍ ആണിയാല്‍ തുളച്ച പാണിയാല്‍ അവനെന്നെ താങ്ങിടുമേ ആപത്തിലും രോഗത്തിലും അവനെനിക്കാശ്രയമേ കരയും കണ്ണുകള്‍ തുവരും നാളിനി അധികം വിദൂരമല്ല കാന്തന്‍ മുഖം കാണ്‍മതിനായ് താമസമേറെയില്ല
744
En rakshakaneshu nadhanennum Jeevikkunnu Enne kaividaathe kaathu Nithyam paalikkunnu Njaan paadi sthuthichidume En rakshakaneshuvin En jeevitha kaalamellaam Njaan paadi pukazhthidume Irulin paathayil idarum nerathil Thunayaay vannidum njaan Karam pidichu vazhi nadathum Karunayinn uravidam thaan Maruvin thaapathaal Perukum daahathal Ksheenithan aayidumbol Daahajalam pakarnnu tharum Jeevajalavum avan thaan Kurishil aaniyal Thulacha paaniyaal Avanenne thaangidume Aapathilum rogathilum Avanenikk aashrayame Karayum kannukal thuvarum Naalini adhikam vidooramalla Kaanthan mukham kaanmathinaay Thaamaasam ereyilla