Akkarackku yaathra cheyyum
അക്കരയ്ക്കു യാത്ര ചെയ്യും

Lyrics by Unknown
747
അക്കരയ്ക്കു യാത്ര ചെയ്യും സീയോന്‍ സഞ്ചാരീ! ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ടണ്ടാ കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ തണ്ടണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോള്‍ ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് എന്‍റെ ദേശം ഇവിടെയല്ല ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ അക്കരെയാണ് എന്‍റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് കുഞ്ഞാടതിന്‍ വിളക്കാണേ ഇരുളൊരു ലേശവുമവിടെയില്ല തരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം
747
Akkarackku yaathra cheyyum Seeyon sanchaari! Olangal kandu nee bhayappedenda Kaattineyum kadalineyum Niyanthrippaan Kazhivullon padakilunde Vishwaasamaam padakil Yaathra cheyyumbol Thandu valichu nee valanjidumbol Bhayappedenda karthan koodeyunde Aduppikkum swargeeya thuramughathe- Ente desham ivideyalla Ivide njaan paradesha vaasiyaanallo Akkareyaanente shaashwatha naadu Avidenikkorukkunna bhavanamunde Kunjaadathin vilakkaane Iruloru leshavum avideyilla Tharumenikke kireedamonnu Dharippikkum avan Enne utsava vasthram